ശ്രീ പുഷ്പക ബ്രാഹ്മണസേവാ സംഘം സുവർണജയന്തി സമ്മേളനം ആരംഭിച്ചു

തിരുവനന്തപുരം: ബ്രാഹ്മണ സമുദായത്തി​െൻറ സംഭാവനകൾ ഇന്നത്തെ സാമൂഹിക ജീവിതത്തിൽ അവഗണിക്കാൻ കഴിയാത്തതാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ശ്രീ പുഷ്പക ബ്രാഹ്മണസേവാ സംഘത്തി​െൻറ സുവർണജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘം കേന്ദ്ര പ്രസിഡൻറ് ഡോ. പ്രദീപ് ജ്യോതി അധ്യക്ഷതവഹിച്ചു. വി. മുരളീധരൻ എം.പി, വി.എസ്. ശിവകുമാർ എം.എൽ.എ, സംവിധായകൻ ശ്രീകുമാരൻ തമ്പി, പുഷ്പക ധ്വനി മാനേജിങ് എഡിറ്റർ സി.എൻ.പി. നമ്പി, എസ്.പി.എസ്.എസ് ജനറൽ സെക്രട്ടറി പി.വി. സുധീർ നമ്പീശൻ, കേന്ദ്ര വൈസ് പ്രസിഡൻറുമാരായ കെ.പി. ഉമാദേവി, ഡോ. പി. ഗോപിനാഥൻ, പി. പരമേശ്വരൻ ഉണ്ണി എന്നിവർ സംസാരിച്ചു. സമ്മേളന ഭാഗമായി ശനിയാഴ്ച വൈകീട്ട് മൂന്നിന് കോട്ടയ്ക്കകം പ്രിയദർശിനി ഹാൾ മുതൽ ഫോർട്ട് ഹൈസ്കൂൾവരെ സാംസ്കാരിക ഘോഷയാത്ര നടത്തും. തുടർന്ന് സ്കൂൾ അങ്കണത്തിൽ സമൂഹ തിരുവാതിര അരങ്ങേറും. ജില്ലാ വനിതാവേദിയുടെ നേതൃത്വത്തിൽ വൈകീട്ട് ആറിന് 50 സുവർണജയന്തി ദീപങ്ങൾ തെളിക്കും. സമ്മേളനം ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.