സ്​പെക്ട്രം വരയും വരമൊഴിയും കുട്ടികളിൽ മനുഷ്യത്വം നിറക്കുന്നു

കുണ്ടറ: സ്പെക്ട്രം ആർട്ട് ഗാലറിയുടെ കുട്ടികളുടെ അവധിക്കാല സർഗോത്സവം 'വരയും വരമൊഴിയും' ആരംഭിച്ചു. ചിത്രരചനയിലും ശിൽപനിർമാണത്തിലും ഒറിഗാമിയിലും കലയിലും സാഹിത്യത്തിലും അറിവ് പകരുന്നതാണ് പരിപാടി. കലാപഠനത്തോടൊപ്പം പ്രമുഖരുമായുള്ള ആശയവിനിമയവും ക്യാമ്പി​െൻറ ഭാഗമായി സംഘടിപ്പിക്കും. പാട്ടുപാടിയും കവിത ചൊല്ലിയും നേരി​െൻറ വാക്കുകളും നന്മയുടെ കഥകളും പറഞ്ഞ് കവി ശശിധരൻ കുണ്ടറ കുട്ടികളുമായി സംവദിച്ചു. രണ്ടു മാസത്തെ ക്യാമ്പിൽ 50 കുട്ടികളാണ് പങ്കെടുക്കുന്നത്. ഇവർ വരച്ച ചിത്രങ്ങളും നിർമിച്ച ശിൽപങ്ങളും എഴുതി കഥകളും കവിതകളും ക്യാമ്പ് അവസാനിക്കുന്ന 20ന് പ്രദർശിപ്പിക്കും. ചിത്രകലാ അധ്യാപകരായ ആർട്ടിസ്റ്റ് ബൈജു പുനുക്കൊന്നൂരും ഭാര്യ കുസുമവുമാണ് ക്യാമ്പ് നിയന്ത്രിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.