ജൂനിയർ അധ്യാപക പ്രമോഷൻ; കെ.എച്ച്​.എസ്​.ടി.യു സെക്ര​േട്ടറിയറ്റ്​ ധർണ നടത്തി

തിരുവനന്തപുരം: തടഞ്ഞുവെച്ച ജൂനിയർ അധ്യാപക പ്രമോഷൻ ഉടൻ നടപ്പാക്കുക, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ലയനനീക്കത്തിൽനിന്ന് പിന്മാറുക, 2015-2016ൽ നിയമിച്ച അധ്യാപകർക്ക് തസ്തികനിർണയം നടത്തി നിയമനാംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എച്ച്.എസ്.ടി.യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ ധർണ നടത്തി. വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് നിസാർ ചേലേരി അധ്യക്ഷത വഹിച്ചു. ബീമാപള്ളി റഷീദ്, കെ.ടി. അബ്ദുൽ ലത്തീഫ്, ഒ. ഷൗക്കത്തലി, കെ. മോഹൻകുമാർ, എസ്. സന്തോഷ്കുമാർ, ഡോ. ശേഖർ, സി.ടി.പി. ഉണ്ണിമൊയ്തീൻ, യു. സാബു, എ.കെ. അജീബ്, വി. സജിത്, വി.കെ. അബ്ദുൽ റഹ്മാൻ, നിസാം പനവൂർ, എസ്. നജീബ്, ബി. സെയ്ദാലി, എ. അബൂബക്കർ, ഫിറോസ്ഖാൻ, പി.എ. ഇബ്രാഹിംകുട്ടി, സി.എ.എൻ. ശിബിലി, ഷമീം അഹമ്മദ്, സാബിർ സാഹിബ്, വി. ഫൈസൽ, മുഹമ്മദ് കട്ടിൽ, പി. അബ്ദുൽ സലിം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.