നവമാധ്യമങ്ങളിലൂടെയുള്ള കുപ്രചാരണം അവസാനിപ്പിക്കണം

മുസ്ലിം സമുദായത്തിനെതിരെ നവമാധ്യമങ്ങളിലൂടെ നടക്കുന്ന കുപ്രചാരണം അവസാനിപ്പിക്കണമെന്ന് റാവുത്തർ ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുപ്രചാരണങ്ങൾ സംഘർഷങ്ങൾക്ക് കാരണമായേക്കുമെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡൻറ് നൗഷർ റാവുത്തർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ശൂരനാട് സൈനുദ്ദീൻ, ട്രഷറർ ഷിബു റാവുത്തർ, സുനിൽ റാവുത്തർ, സൈനുദ്ദീൻ, പറമ്പിൽ സുബേർ, തങ്കപ്പ റാവുത്തർ എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും തേവലക്കര വൈദ്യുതി സെഷൻ പരിധിയിൽ വേണാട്, അമ്മവീട്, തൊഴിലാളിമുക്ക്, കരിഞ്ചിമുക്ക്, നാലുവരമ്പ്, മണക്കാട്ടക്കര എന്നിവിടങ്ങളിൽ രാവിലെ എട്ട് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.