കൊല്ലം: ചുറ്റുമതിൽ നിർമാണത്തിെൻറ മറവിൽ മുളങ്കാടകം ശ്മശാനവളപ്പിൽനിന്ന് അനധികൃതമായി ആഞ്ഞിലിമരം മുറിച്ചുകടത്താൻ ശ്രമിച്ചവരെ മേയർ സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡൻറ് ആർ. രമണൻ ആരോപിച്ചു. കരാർ വിളിക്കാതെയും കോർപറേഷൻ അനുമതി ഇല്ലാതെയും വിലപിടിപ്പുള്ള മരം മുറിച്ചുകടത്താൻ ശ്രമിച്ചത് അംഗീകരിക്കാനാവില്ല. ചുറ്റുമതിൽ നിർമാണ കോൺട്രാക്ടറും പ്രമുഖ കൗൺസിലർമാരും ഉൾപ്പെട്ട അഴിമതി ആയതിനാലാണ് മേയർ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് എടുത്തിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിന് കൊല്ലം ബ്ലോക്ക് കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്ന് ഭാരവാഹികളായ ചേറശ്ശേരി കൃഷ്ണകുമാർ, എസ്.എം. ഷെറീഫ്, കുരീപ്പുഴ യഹിയ, കുരീപ്പുഴ വിജയൻ, ഗോപീകൃഷ്ണൻ, തഹാകോയ, മോഹൻ ബോസ്, ബേബിച്ചൻ, ഗംഗാധരൻപിള്ള, കൊതെത്ത് ഭാസുരൻ, സുൽഫിക്കർ ഭൂട്ടോ, എ.കെ. ബോബി എന്നിവർ അറിയിച്ചു. മരം മോഷണം അന്വേഷിക്കണം -സി.പി.ഐ കൊല്ലം: മുളങ്കാടകം ശ്മശാനത്തില്‍നിന്ന് ലക്ഷക്കണക്കിന് രൂപ വിലവരുന്ന ആഞ്ഞിലി മരം മുറിച്ചുകടത്തിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് സി.പി.ഐ സിറ്റി സെക്രട്ടറി എ. ബിജു ആവശ്യപ്പെട്ടു. ചുറ്റുമതില്‍ നിർമിക്കുന്നതിനായി പാഴ്മരങ്ങള്‍ മുറിച്ചുമാറ്റുന്നു എന്ന വ്യാജേനയാണ് ഈ മരം മുറിച്ചുമാറ്റിയത്. അധികാരികളുടെ ഒത്താശയോടെ പൊതുമുതല്‍ മോഷ്ടിച്ച് കടത്തുകയായിരുന്നുവെന്നത് വ്യക്തമാണ്. സംഭവം പരസ്യമായപ്പോള്‍ സ്വകാര്യവ്യക്തിയുടെ സാമില്ലില്‍ സൂക്ഷിച്ചിരുന്ന മരം കോര്‍പറേഷന്‍ ശക്തികുളങ്ങര സോണല്‍ ഓഫിസില്‍ കൊണ്ടിടുകയായിരുന്നു. ഈ വിഷയത്തില്‍ വളരെ ലാഘവബുദ്ധിയോടെ മേയര്‍ നടത്തിയ പരാമര്‍ശങ്ങള്‍ നിരുത്തരവാദിത്വപരമാണ്. മേയർ മോഷണത്തെ ന്യായീകരിക്കുകയും കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍പേരെയും നിയമത്തിെൻറ മുന്നില്‍ കൊണ്ടുവരാന്‍ മേയര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.