കണ്ണിപ്പൊയിൽ ബാബു വധം: ബി.ജെ.പി നേതാവിനെ ചോദ്യംചെയ്​തു

മാഹി: സി.പി.എം നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ വധിച്ച സംഭവത്തിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗത്തെ ചോദ്യംചെയ്തു. മാഹി മണ്ഡലം വൈസ് പ്രസിഡൻറ് കൂടിയായ പൂവ്വാച്ചേരി വിജയനെയാണ് ചോദ്യം ചെയ്യലിനായി പള്ളൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വിവരമറിഞ്ഞ് ബി.ജെ.പി കണ്ണൂർ ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ്, മാഹി മണ്ഡലം പ്രസിഡൻറ് സത്യൻ കുനിയിൽ എന്നിവർ സ്റ്റേഷനിലെത്തി പുതുച്ചേരി എസ്.പി അപൂർവ ഗുപ്തയുമായി സംസാരിച്ചു. ചോദ്യം ചെയ്യുന്നതിനാണ് സ്റ്റേഷനിലെത്തിച്ചതെന്നും പൂർത്തിയായാൽ വിട്ടയക്കുമെന്നും അറിയിച്ചതിനെ തുടർന്ന് അവർ തിരിച്ചുപോയി. മറ്റു രണ്ടുപേരെയും ചോദ്യംചെയ്തതായി സൂചനയുണ്ട്. അതിനിടെ, പള്ളൂർ പൊലീസ് സ്ത്രീകളെയും കുട്ടികളെയും കസ്റ്റഡിയിലെടുത്തത് വിവാദമായി. ബി.ജെ.പി പ്രവർത്തകരായ കരിക്കുന്നുമ്മൽ സുനിയുടെ മാതാവ്, ഭാര്യ, രണ്ട് മക്കൾ, ഒ.പി. രജിലേഷി​െൻറ ഭാര്യ എന്നിവരെയാണ് ചോദ്യംചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് മഹിളാമോർച്ച നേതാക്കളായ സംഗീത, ലസിത എന്നിവർ അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്ന് ഇവരെ വിട്ടയച്ചു. സുനിലിനെയും രജിലേഷിനെയും തിരക്കി വീട്ടിലെത്തിയ പൊലീസ് അവരുടെ അഭാവത്തിൽ ബന്ധുക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.