പത്മരാജൻ പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ചെറുകഥക്കും സിനിമക്കുമുള്ള 2017ലെ പത്മരാജൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എൻ. പ്രഭാകര​െൻറ 'കൂളിപാതാളം' ചെറുകഥക്കുള്ള പുരസ്കാരത്തിനും ശ്യാം പുഷ്കരൻ, ദിലീഷ് നായർ എന്നിവർ തിരക്കഥയെഴുതി ആഷിക് അബു സംവിധാനം ചെയ്ത 'മായാനദി' മികച്ച സിനിമക്കുള്ള പത്മരാജൻ പുരസ്കാരത്തിനും അർഹമായി.10,000 രൂപയും ഫലകവും അടങ്ങുന്നതാണ് ചെറുകഥ പുരസ്കാരം. 20,000 രൂപയും ഫലകവും ഉൾപ്പെട്ടതാണ് ചലച്ചിത്ര പുരസ്കാരം. കെ.ആർ. മീര ചെയർമാനും ജി.ആർ. ഇന്ദുഗോപൻ, ബി. ബാബുപ്രസാദ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് ചെറുകഥ തെരഞ്ഞെടുത്തത്. ഛായാഗ്രാഹകൻ രാമചന്ദ്രബാബു ചെയർമാനും ബൈജു ചന്ദ്രൻ, ജലജ എന്നിവർ അംഗങ്ങളുമായ സമിതിയാണ് സിനിമ തെരഞ്ഞെടുത്തത്. പുരസ്കാരങ്ങൾ മേയ് 23ന് വൈകീട്ട് 6.45ന് തിരുവനന്തപുരം തൈക്കാട് ഗണേശം ഒാഡിറ്റോറിയത്തിൽ വിതരണം ചെയ്യുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ ബാബുപ്രസാദ്, രാധാലക്ഷ്മി പത്മരാജൻ, ശരത് ചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.