ബി.ജെ.പി നേതാവിനെതിരെ പി.കെ. ശ്രീമതി എം.പി മാനനഷ്​ട​േക്കസിന്​

കണ്ണൂർ: സത്യവിരുദ്ധപ്രചാരണങ്ങൾ നടത്തിയെന്നാരോപിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ പി.കെ. ശ്രീമതി എം.പി മാനനഷ്ടക്കേസിന് വക്കീൽ നോട്ടീസ് അയച്ചു. അഡ്വ. ബി.പി. ശശീന്ദ്രൻ മുഖേനയാണ് നോട്ടീസ് നൽകിയത്. പി.കെ. ശ്രീമതി ആരോഗ്യമന്ത്രിയായിരിെക്ക മകൻ പി.കെ. സുധീറും കോടിയേരി ബാലകൃഷ്ണ​െൻറ മകനും ചേർന്ന് നടത്തുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് വഴിവിട്ട് സഹായങ്ങൾ നൽകിയെന്ന് ചാനൽ ചർച്ചകളിൽ ആരോപിച്ചതിനെതിരെയാണ് നോട്ടീസ്. ശ്രീമതിയുടെ മകന് ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായും ബന്ധമില്ലെന്നും നോട്ടീസ് ലഭിച്ച് അഞ്ചു ദിവസത്തിനുള്ളിൽ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.