ബേക്കറി വർക്കേഴ്സ്​ അസോസിയേഷൻ സമ്മേളനം നാളെ

കൊല്ലം: കേരള ബേക്കറി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ശനിയാഴ്ച കൊല്ലം ആശ്രാമം യൂനുസ് കൺവെൻഷൻ സ​െൻററിൽ നടക്കും. രാവിലെ 9.30ന് അസോസിയേഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ തുടക്കമാകും. ഉച്ചക്ക് രണ്ടിന് സംസ്ഥാന പ്രസിഡൻറ് സി.വി. ആനന്ദ​െൻറ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. മുതിർന്ന തൊഴിലാളികളെ എം. മുകേഷ് എം.എൽ.എ ആദരിക്കും. കുടുംബ ധനസഹായ വിതരണം എം. നൗഷാദ് എം.എൽ.എയും സമ്മാനവിതരണം എൻ.കെ. േപ്രമചന്ദ്രൻ എം.പിയും നിർവഹിക്കും. വൈകീട്ട് നാലിന് പ്രകടനം നടക്കും. രാവിലെ 9.30 മുതൽ ലൈവ് ബട്ടർ ഐസിങ് മത്സരവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ എൻ.ജി. മണിക്കുട്ടൻ, സി.വി. ആനന്ദൻ, ആർ. സുരേഷ്കുമാർ, കെ. ശ്രീജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.