അഞ്ചലിന് വീണ്ടും വിജയത്തിളക്കം

അഞ്ചൽ: സിവിൽ സർവിസ് പരീക്ഷയിൽ 151ാം റാങ്ക് വാങ്ങി വിജയിച്ച അഞ്ചൽ സ്വദേശി സുശ്രീക്ക് പിന്നാലെ അയൽവാസി തഴമേൽ കുട്ടങ്കര അരുന്ധതി നിലയത്തിൽ അതുല്യ മോഹനൻ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നാടി​െൻറ അഭിമാനമായി. ഇരട്ട സഹോദരിയായ അമല മോഹനന് ഒമ്പത് മാർക്കി​െൻറ കുറവ് മാത്രം. അഞ്ചൽ ഗവ. വെസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ് ഇരുവരും. ഇവരുടെ ചേച്ചി അരുന്ധതി മോഹനന് ബി.എ (ഹിന്ദി) പരീക്ഷയിൽ ഒന്നാം റാങ്ക് ഉണ്ടായിരുന്നു. അഞ്ചലിൽ ടൂർസ് ആൻഡ് ട്രാവൽസ് സ്ഥാപനം നടത്തുന്ന മോഹന​െൻറയും പാരലൽ കോളജ് അധ്യാപിക ബേബിയുടെയും മക്കളാണ് അതുല്യയും അമലയും. പ്ലസ് ടു പരീക്ഷക്ക് 1200 മാർക്കും വാങ്ങിയ അതുല്യയെ അയൽവാസിയും സിവിൽ സർവിസ് റാങ്ക് ജേതാവ് എസ്. സുശ്രീ മധുരം നൽകി അനുമോദിച്ചു. മന്ത്രി കെ. രാജു, എൻ.കെ. പ്രേമചന്ദ്രൻ എം.പി എന്നിവർ ടെലിഫോണിലൂടെ അഭിനന്ദനം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.