ഹെൽപ് ഡെസ്ക് ആരംഭിക്കുന്നു

പത്തനാപുരം: ജീവനം കാൻസർ സൊസൈറ്റി അർബുദ രോഗികൾക്ക് വിവിധ സഹായങ്ങൾ ലഭിക്കുന്നതിനുള്ള മാർഗങ്ങൾ, ക്ലാസുകൾ, ആത്മവിശ്വാസവും രോഗപ്രതിരോധമാർഗങ്ങളും ലഭ്യമാകാനായി . കാരുണ്യ ചികിത്സാ സഹായപദ്ധതി, അർബുദ രോഗികൾക്കുള്ള സംസ്ഥാന ഗവൺമ​െൻറി​െൻറ പെൻഷൻ പദ്ധതി, പ്രധാനമന്ത്രിയുടെ ചികിത്സാ സഹായ പദ്ധതി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായം ലഭിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയവയാണ് ഹെൽപ് ഡെസ്ക് വഴി ലഭ്യമാകുന്നത്. 13ന് വൈകീട്ട് മൂന്നിന് പത്തനാപുരം ടെലിഫോൺ എക്സ്ചേഞ്ചിന് എതിർവശമുള്ള റോട്ടറി ക്ലബില്‍െവച്ചാണ് പരിപാടി നടക്കുന്നത്. ഉദ്ഘാടനം ആർ. ചന്ദ്രശേഖരൻ നിർവഹിക്കും. മറൈൻ ഫോറം പ്രസിഡൻറ് ജോജി മാത്യു ജോർജ് അധ്യക്ഷതവഹിക്കും. സമ്മേളനപ്രഖ്യാപനം പത്തനാപുരം: കേരള നദ്വത്തുല്‍ മുജാഹിദ്ദീന്‍ ജില്ലാ സമ്മേളനപ്രഖ്യാപനം വെള്ളിയാഴ്ച പത്തനാപുരം സെന്‍ട്രല്‍ ജങ്ഷനില്‍ നടക്കും. 'മതം മനുഷ്യനന്മക്ക്' എന്ന സന്ദേശവുമായി നടക്കുന്ന സമ്മേളനത്തി​െൻറ പ്രഖ്യാപനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യാതിഥിയായിരിക്കും. കെ.എന്‍.എം സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ ജില്ലാ സമ്മേനപ്രഖ്യാപനം നടത്തും. കൃഷിയിൽ നൂറുമേനി ലക്ഷ്യവുമായി സദാനന്ദപുരം സ്കൂൾ വെളിയം: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നാലുതവണയും നൂറുമേനി കൊയ്ത സദാനന്ദപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ കൃഷിയിലും നൂറുമേനി കൊയ്യാൻ ഒരുങ്ങുന്നു. ജൂണിൽ സ്കൂളിലെത്തുന്ന കുട്ടികൾക്ക് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം നൽകാനായി വിഷരഹിത പച്ചക്കറികൃഷി ആരംഭിച്ചു. ഒരേക്കറോളം വരുന്ന തരിശായി കിടന്ന കൃഷിഭൂമിയിൽ ചേന, കാച്ചിൽ, ചേമ്പ്, ഇഞ്ചി, മരച്ചീനി, മഞ്ഞൾ എന്നിവയും പച്ചക്കറി ഇനങ്ങളായ പയർ, തക്കാളി, വെണ്ട, വഴുതന, പച്ചമുളക്, ചീര, പടവലം, വെള്ളരി, കോവൽ എന്നിവയുമാണ് പ്രധാന കൃഷി. കഴിഞ്ഞ അധ്യയനവർഷം സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ 'അന്യോന്യം വീടും വിദ്യാലയവും' േപ്രാജക്ടി​െൻറ രണ്ടാം ഘട്ടമാണ് പദ്ധതി. സദാനന്ദപുരം കൃഷി വിജ്ഞാനകേന്ദ്രം, വെട്ടിക്കവല കൃഷിഭവൻ എന്നിവിടങ്ങളിൽനിന്നുള്ള സാങ്കേതിക സഹായത്തോടെയാണ് കൃഷി ചെയ്യുന്നത്. സദാനന്ദപുരത്തും പരിസരപ്രദേശങ്ങളിലും സമഗ്രമായ കാർഷികവിപ്ലവത്തിന് നാന്ദികുറിച്ച് വിദ്യാലയത്തിലും വീട്ടിലും വിഷരഹിത പച്ചക്കറി സംസ്കാരം വ്യാപിക്കാൻ വിത്തുകളും ഫലവൃക്ഷ തൈകളും കൈമാറ്റം ചെയ്ത അന്യോന്യം- വീടും വിദ്യാലയവും പദ്ധതി വിജയിച്ചപ്പോൾ ഒട്ടനവധി പുരസ്കാരങ്ങളാണ് സ്കൂളിനെ തേടിയെത്തിയത്. സംസ്ഥാന ജൈവ-വൈവിധ്യ കോൺഗ്രസിൽ ജില്ലയിലും മറ്റ് ജില്ലകളെ പിന്തള്ളി സംസ്ഥാനതലത്തിലും സ്കൂൾ ടീം ഒന്നാംസ്ഥാനം നേടിയിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി കുട്ടികളുടെ പഠനപുരോഗതി ലക്ഷ്യമാക്കി ഒട്ടനവധി അക്കാദമിക് േപ്രാജക്ടുകളും അടുത്ത അധ്യയനവർഷം നടപ്പാക്കുമെന്ന് പ്രഥമാധ്യാപകൻ കെ. രാജൻ, പി.ടി.എ പ്രസിഡൻറ് ഷാജി ചെമ്പകശേരി എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.