അപേക്ഷ ക്ഷണിച്ചു

അഞ്ചൽ: ജനശ്രീ സുസ്ഥിര വികസന മിഷൻ നബാർഡി​െൻറ സഹകരണത്തോടെ നടപ്പാക്കുന്ന വിവിധ കാർഷികപദ്ധതികൾക്കായി അപേക്ഷ സ്വീകരിക്കുന്നു. കറവപ്പശു, ആട് വളർത്തൽ, കൂൺകൃഷി, കോഴിവളർത്തൽ, ജൈവ പച്ചക്കറി കൃഷി മുതലായവയാണ് പദ്ധതികൾ. ഒരു ലക്ഷം വരെ വായ്പ ലഭിക്കും. നബാർഡി​െൻറ വ്യവസ്ഥകൾക്കുവിധേയമായി ജനറൽ വിഭാഗത്തിന് 25 ശതമാനവും പട്ടികജാതിക്കാർക്ക് 33 ശതമാനവും സബ്സിഡി ലഭിക്കും. താൽപര്യമുള്ളവർ അഞ്ചൽ ആർ.ഒ ജങ്ഷനിൽ പ്രവർത്തിക്കുന്ന ജനശ്രീ മിഷൻ ഓഫിസുമായി ബന്ധപ്പെടണമെന്ന് ചെയർമാൻ അഞ്ചൽ ടി. സജീവൻ അറിയിച്ചു. ഫോൺ: 8921899274. അപകട നിയന്ത്രണ സംവിധാനങ്ങളില്ല: രണ്ടാലുംമൂട് ജങ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു കുന്നിക്കോട്: അപകടനിയന്ത്രണസംവിധാനങ്ങൾ ഇല്ലാത്തതിനാൽ രണ്ടാലുംമൂട് ജങ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. തലവൂരി​െൻറ പഞ്ചായത്ത് ആസ്ഥാനത്ത് പ്രധാന നാല് പാതകള്‍ സംഗമിക്കുന്നുണ്ട്. എന്നാൽ, ഇവിടെ സൂചനാബോര്‍ഡുകളോ സിഗ്നങ്ങള്‍ സംവിധാനമോ സ്ഥാപിച്ചിട്ടില്ല. കൊട്ടാരക്കര -പത്തനാപുരം മിനി ഹൈവേയായി ഈ പാതയെ ഉയര്‍ത്തിയതോടെ മിക്ക വാഹനങ്ങളും കടന്നുപോകുന്നത് ഇതുവഴിയാണ്. ടിപ്പറുകളടക്കമുള്ളവയുടെ അമിത വേഗവും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നു. മൂന്ന് മാസത്തിനിടെ ചെറുതും വലുതുമായ പതിനഞ്ചോളം അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം പ്രവര്‍ത്തിക്കുന്നപ്രധാന ജങ്ഷനായ ഇവിടെ സിഗ്നല്‍ സംവിധാനം ഒരുക്കണമെന്നാണ് പ്രധാന ആവശ്യം. പിടവൂര്‍ മുതല്‍ വടകോട് വരെയാണ് മിനിഹൈവേയുടെ ഒന്നാംഘട്ട നിർമാണം നടത്തിയട്ടുള്ളത്. നിര്‍മാണം നടത്തിയ ഒമ്പത് കിലോമീറ്റര്‍ ദൂരത്ത് ഒരു വരമ്പ് പോലും പൊതുമരാമത്ത് സ്ഥാപിച്ചിട്ടുമില്ല. പാതക്ക് സമീപത്തായി നാല് ഗവ. സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വാഹനങ്ങളുടെ അമിതവേഗം കാല്‍നടയാത്രക്കാർക്കും ഭീഷണിയാവുന്നുണ്ട്. രണ്ടാലുംമൂട് ജങ്ഷനില്‍ സിഗ്നല്‍ സംവിധാനവും സ്കൂളുകള്‍ക്ക് സമീപം ഹമ്പുകളും സൂചനാബോര്‍ഡുകളും സ്ഥാപിച്ച് പതിവായുള്ള അപകടങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.