സാഫ് ഗെയിംസില്‍ മെഡലുകള്‍ സ്വന്തമാക്കി സായിയുടെ മിടുമിടുക്കര്‍

തിരുവനന്തപുരം: കൊളംബോയില്‍ നടന്ന സാഫ് ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുത്ത തിരുവനന്തപുരം സായിയുടെ അഞ്ച് താരങ്ങളും മെഡലുകള്‍ സ്വന്തമാക്കി സംസ്ഥാനത്തി​െൻറയും ഇന്ത്യയുെടയും അഭിമാനമായി. ഇതില്‍ മൂന്നുപേര്‍ മലയാളികളാണ്. ഇന്ത്യന്‍ ടീമില്‍ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തത് ഇവര്‍ മാത്രമാണെന്നത് നേട്ടത്തി​െൻറ തിളക്കം കൂട്ടുന്നു. സ്വര്‍ണം നേടിയ ഇന്ത്യന്‍ റിലേ ടീം അംഗമായ സനീഷ് കോട്ടയം സ്വദേശിയാണ്. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫൈസ് 110 മീറ്റര്‍ ഹർഡ്ല്‍സില്‍ വെള്ളി നേടി രാജ്യത്തി​െൻറ മെഡല്‍പട്ടികയില്‍ ഇടം നേടി. ജൂനിയര്‍ ഫെഡറേഷന്‍ കപ്പില്‍ വെള്ളി നേടിയാണ് സാഫ് ഗെയിംസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്‍.വി. നിഷാദ്കുമാറാണ് പരിശീലകൻ. 1500 മീറ്ററില്‍ ഫെഡറേഷന്‍ മീറ്റില്‍ വെങ്കലം നേടി ഇന്ത്യന്‍ ടീമിലെത്തിയ അഭിനന്ദ് സുന്ദരേശന്‍ െകാളംബോയിലും വെങ്കലനേട്ടം ആവര്‍ത്തിച്ചു. വയനാട് സ്വദേശിയാണ്. സായിയിലെത്തിയിട്ട് മൂന്നുവർഷമായി. ജോയ് ജോസഫാണ് പരിശീലകന്‍. തിരുവനന്തപുരം സായി എല്‍.എൻ.സി.പി.ഇ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സായി സ്പ്രിൻറ് ആൻഡ് ജംപ് അക്കാദമിയുടെ താരങ്ങളായ ലോകേഷ് എസ് ലോങ് ജംപിലും കമല്‍രാജ് ട്രിപ്ള്‍ ജംപിലും സുവര്‍ണനേട്ടം സ്വന്തമാക്കി. ഇരുവരും തമിഴ്‌നാട് സ്വദേശികളാണ്. അക്കാദമിയില്‍ റുമേനിയയില്‍ നിന്നുള്ള പരിശീലകന്‍ ബെഡ്‌റോസ് ബെഡ്‌റോസിയനു കീഴില്‍ പരിശീലനം നേടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.