'ഭാഷാപഠനത്തി​െൻറ തടസ്സം നീക്കണം'

തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിൽ ഭാഷാപഠനം സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ). വിദ്യാർഥികളുടെ തുടർഭാഷാപഠനം തടയാനും ഉദ്യോഗാർഥികളുടെ തൊഴിലവസരം നഷ്ടപ്പെടുത്താനും ഇടയാക്കുന്ന നയം തിരുത്തണം. പ്രൈമറി മുതൽ സെക്കൻഡറി വരെ നിലനിൽക്കുന്ന ഭാഷാധ്യാപക തസ്തിക നിർണയത്തിനുള്ള വിദ്യാർഥികളുടെ എണ്ണം പുനഃക്രമീകരിക്കണമെന്നും സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫർ അധ്യക്ഷത വഹിച്ചു. ഇടവം ഖാലിദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.പി. ഫിറോസ്, സിറാജ് മദനി, ഹിഷാമുദ്ദീൻ, നിഹാസ്, മുസ്തഫ, ഇ.സി. നൗഷാദ്, അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.