ജില്ലാ പഞ്ചായത്തി​െൻറ സൗജന്യ വിദ്യാഭ്യാസ പദ്ധതിയിൽ അപേക്ഷിക്കാം

തിരുവനന്തപുരം: ജില്ലയിലെ പഠനത്തിൽ സമർഥരായ എസ്.സി/എസ്.ടി വിഭാഗത്തിലെ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്തി​െൻറ തുടർ വിദ്യാഭ്യാസപദ്ധതിയായ 'മെച്ചപ്പെട്ട വിദ്യാഭ്യാസപദ്ധതി' പ്രകാരം അഞ്ചാം ക്ലാസിലേക്ക് പ്രവേശനംനേടി ഹോസ്റ്റൽ സൗകര്യത്തോടുകൂടി പ്ലസ്ടു വരെയുള്ള പഠനത്തിനായി താൽപര്യമുള്ള വിദ്യാർഥികളുടെ രക്ഷിതാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പദ്ധതിപ്രകാരം അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള എല്ലാ പഠനചെലവുകളും ജില്ലാ പഞ്ചായത്ത് വഹിക്കും. നാലാം ക്ലാസിലെ വർഷാന്ത്യപരീക്ഷയുടെ മാർക്കി​െൻറ അടിസ്ഥാനത്തിലാണ് െതരഞ്ഞെടുക്കുന്നത്. എസ്.സി/എസ്.ടി വിഭാഗത്തിലുള്ള കുട്ടികൾ നാലാം ക്ലാസിലെ പ്രഥമാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റി​െൻറ പകർപ്പും വരുമാന സർട്ടിഫിക്കറ്റും സഹിതം ജില്ലാ പട്ടികജാതി വികസന ഓഫിസർ/ജില്ലാ ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ എന്നിവർക്ക് 15നകം അപേക്ഷ സമർപ്പിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിലുള്ള കുട്ടികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൂടി അപേക്ഷയോടൊപ്പം ഹാജരാക്കണമെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.