ഹരിതോത്സവങ്ങൾ വരവായി

നെയ്യാറ്റിൻകര: പരിസ്ഥിതി സൗഹൃദ വിദ്യാലയങ്ങളൊരുക്കുകയെന്ന ലക്ഷ്യത്തോടെ . പള്ളിക്കൂടത്തിൽ പ്ലാവിൽ തൈനട്ട് പാറശ്ശാലയിൽ അധ്യാപകർ ഹരിതോത്സവത്തിന് തുടക്കം കുറിച്ചു. അവധിക്കാല അധ്യാപക പരിശീലനത്തിൽ നടപ്പ് അധ്യയനവർഷം വിദ്യാലയങ്ങളിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ചചെയ്ത് കരട് പദ്ധതി തയാറാക്കി. ഇവ സ്കൂൾ തലത്തിൽ മെച്ചപ്പെടുത്തി രക്ഷിതാക്കളുടെയും പൊതുസമൂഹത്തി​െൻറയും പിന്തുണയോടെയാണ് പദ്ധതിനടപ്പാക്കുന്നത്. കേരളത്തി​െൻറ ജൈവപ്രകൃതിയെ എല്ലാ നന്മകേളാടെയും വീണ്ടെടുത്ത് വരുംതലമുറക്ക് കൈമാറുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതിദിനമായ ജൂൺ അഞ്ച് മുതൽ പ്രധാനദിനങ്ങളിൽ പത്ത് ഉത്സവങ്ങളായാണ് ഹരിതോത്സവ സംഘാടനം. ഇതിനായി പരിസ്ഥിതി പ്രവർത്തകരുടെ സഹായത്തോടെ ത‍യാറാക്കിയ 50 പേജുള്ള കൈപ്പുസ്തകവും അധ്യാപർക്ക് നൽകിയിട്ടുണ്ട്. ഹരിത കേരള മിഷ​െൻറ സഹകരണത്തോടെയാണ് വിദ്യാഭ്യാസവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. കുറുംകുട്ടി സാൽവേഷൻ ആർമി വിദ്യാലയ വളപ്പിൽ പരിശീലനത്തിനെത്തിയ അധ്യാപകർ പ്ലാവിൻ തൈ നട്ടു. ബി.ആർ.സി പരിശീലകൻ എ.എസ്. മൻസൂർ, കോ-ഓഡിനേറ്റർ ഉമാദേവി, അധ്യാപകരായ പുഷ്പറാണി, വിമലകുമാരി, അനിൽകുമാർ, സജി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.