ഓരോ വീട്ടിലും പച്ചക്കറിത്തോട്ടങ്ങൾ; കൃഷിയിൽ സ്വയംപര്യാപ്തതക്കൊരുങ്ങി ചവറ ബ്ലോക്ക്

ചവറ: വിഷമയമില്ലാത്ത പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തതയുടെ പാഠങ്ങൾ നടപ്പാക്കാനൊരുങ്ങുകയാണ് ചവറ ബ്ലോക്ക് പഞ്ചായത്ത്. തൈ ഉൽപാദനം, തൈവിതരണം, വളം ഉൽപാദനം, പച്ചക്കറി കൃഷി, വിളവെടുപ്പ്, വിപണനം തുടങ്ങി കൃഷിയുടെ ആദ്യവസാനഘട്ടങ്ങളിൽ ബ്ലോക്കി​െൻറ പൂർണമേൽനോട്ടത്തോടെ നടത്തുന്ന പദ്ധതി ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലായാണ് നടപ്പാക്കുന്നത്. ഓരോ വീടും ജൈവ കാർഷിക സമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായ തൈ ഉൽപാദനത്തി​െൻറ ബ്ലോക്ക്തല ഉദ്ഘാടനം തെക്കുംഭാഗത്ത് നടന്നു. നീണ്ടകര, ചവറ, പന്മന പഞ്ചായത്തുകളിലായി വനിതാകൂട്ടായ്മയിൽ നാലുകേന്ദ്രങ്ങളാണ് ഇതിനായി പ്രവർത്തിക്കുന്നത്. 2018--19 വാർഷികപദ്ധതി പ്രകാരം തൈ ഉൽപാദനത്തിന് ഒരു കേന്ദ്രത്തിന് 1,20,000 രൂപയാണ് നൽകുക. എല്ലാവിധ പച്ചക്കറി തൈകളും കേന്ദ്രത്തിൽ തയാറാക്കും. രണ്ടാം ഘട്ടമായി ബ്ലോക്കി​െൻറ നേതൃത്വത്തിൽ ചാണകം ശേഖരിച്ച് സംസ്കരിച്ച് ജൈവവളം നിർമിച്ച്‌ നൽകും. ഉൽപാദിപ്പിക്കപ്പെടുന്ന പച്ചക്കറികൾ വിൽപന നടത്താൻ ഓരോ പഞ്ചായത്തിലും വിപണന കേന്ദ്രവും തുറക്കും. തൈ ഉൽപാദനം പൂർത്തിയായാൽ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾ വഴിയും നേരിട്ടും തൈകൾ വിതരണം ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഉൽപാദനം, വിതരണം എന്നിവക്ക് തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ ഗ്രൂപ്പുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിൽനിന്നുള്ള വരുമാനവും പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്ന ഗ്രൂപ്പുകൾക്ക് ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തങ്കമണിപിള്ള അഞ്ച് പഞ്ചായത്തുകളിലെയും വിത്തുൽപാദന കേന്ദ്രത്തി​െൻറ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി. അനിൽകുമാർ, മായാ വിമലപ്രസാദ്, പി.കെ. ലളിത, എസ്. ശാലിനി, ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.എ. നിയാസ്, ജെ. അനിൽ, രാഹുൽ, വസന്തകുമാർ, സുശീല, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി. വിജയകുമാരി, ബിന്ദു കൃഷ്ണകുമാർ, മുംതാസ്, അരുൺ രാജ്, മോഹൻലാൽ, മുദാസ്, ബിന്ദു സണ്ണി, കെ.ജി. വിശ്വംഭരൻ, സുധാകുമാരി, ഷീല, കോയിവിള സൈമൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.