നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ശ്രുതി എസ് താരം

നെടുമങ്ങാട്: പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടി നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ശ്രുതി എസ് താരമായി. പ്ലസ് ടുവിന് മുഴുവൻ മാർക്കും കരസ്ഥമാക്കിയ 180 പേരിൽ ഒരാളായാണ് ശ്രുതി സ്‌കൂളിനും പകിേട്ടകിയത്. ഉഴമലയ്ക്കൽ ചക്രപാണിപുരം സ്വദേശിയായ ശ്രുതി പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് വിജയിച്ചത്. ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു പത്താം ക്ലാസ് പഠനം. പിന്നീടാണ് ഗേൾസ്‌ സ്‌കൂളിൽ എത്തിയത്. മുഴുവൻ മാർക്കും വാങ്ങി വിജയിച്ചതറിഞ്ഞ് അനുമോദിക്കാൻ നിരവധി പേരാണ് ശ്രുതിയുടെ ലക്ഷ്മി മംഗലം വീട്ടിൽ എത്തിയത്. കേരള പൊലീസിൽ ജോലിചെയ്യുന്ന സാജനാണ് പിതാവ്. മാതാവ് സുനിതകുമാരി. മെഡിസിന് ചേരാനാണ് താൽപര്യമെന്ന് ശ്രുതി പറയുന്നു. cap sruthi
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.