ഫുട്ബാൾ കളിക്കിടെ എട്ടംഗസംഘം മൂന്ന് യുവാക്കളെ കുത്തി പരിക്കേൽപിച്ചു

കിളികൊല്ലൂർ: ഫുട്ബാൾ കളിച്ചുകൊണ്ടിരുന്നതിനിടെ മൂന്ന് യുവാക്കളെ എട്ടംഗസംഘം കുത്തി പരിക്കേൽപിച്ചു. കിളികൊല്ലൂർ അറുനൂറ്റിമംഗലം സ്വദേശികളായ അൽഅമീൻ (22), അനസ്, ഷെഹിൻ എന്നീ യുവാക്കൾക്കാണ് കുത്തേറ്റത്. ഇവരെ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. പ്രകോപനമില്ലാതെയെത്തിയ സംഘം കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. മുൻ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കിളികൊല്ലൂർ എസ്.ഐ വിനോദ് ചന്ദ്രൻ പറഞ്ഞു. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന എട്ടുപേർക്കെതിരെ കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.