തൊഴിലാളികളെ അടിമക​െളപ്പോലെ കാണുന്ന കേന്ദ്ര നയം തിരുത്തണം ^ആർ. ചന്ദ്രശേഖരൻ

തൊഴിലാളികളെ അടിമകെളപ്പോലെ കാണുന്ന കേന്ദ്ര നയം തിരുത്തണം -ആർ. ചന്ദ്രശേഖരൻ കൊല്ലം: തൊഴിലാളികളെ അടിമകളെപ്പോലെ കാണുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. കേരളാ സ്റ്റേറ്റ് അസംഘടിത തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ല നേതൃപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഷങ്ങൾ നീണ്ട പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത സ്ഥിരംജോലിയെന്ന അവകാശം ഇല്ലാതാക്കിയത് അംഗീകരിക്കാനാവില്ല. രാജ്യത്തെ ശേഷിക്കുന്ന സംഘടിത തൊഴിലാളി മേഖലയിലുള്ളവരെക്കൂടി അസംഘടിത തൊഴിലാളികളാക്കി മാറ്റാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളാ സ്റ്റേറ്റ് അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ജോസ് വിമൽരാജ് അധ്യക്ഷത വഹിച്ചു. എൻ. അഴകേശൻ, യൂസഫ് കുഞ്ഞ്, കാഞ്ഞിരവിള അജയകുമാർ, വടക്കേവിള ശശി, ഗോപികാ റാണി, സുരേഷ് പണിക്കർ, വി. ഫിലിപ്, പനയം സജീവ്, മൈലക്കാട് സുനിൽ, പി. ലത്തീഫ്, ശങ്കരനാരായണൻപിള്ള, പൊന്മന പ്രശാന്ത്, കെ.പി. അൻസാർ, സായ് ഭാസ്കർ, മുനീർബാബു, ഷഹുബാനത്ത്, ഇരുമ്പനങ്ങാട് ബാബു, നടുക്കുന്നിൽ നൗഷാദ്, ചവറ സുനിത, തേവലക്കര ജയചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.