അരിനല്ലൂർ^പെരിങ്ങാലം പാലം മണ്ണ് പരിശോധന ആരംഭിച്ചു

അരിനല്ലൂർ-പെരിങ്ങാലം പാലം മണ്ണ് പരിശോധന ആരംഭിച്ചു കുണ്ടറ: മൺറോതുരുത്തിലെ പെരിങ്ങാലം കൊന്നിയിൽ കടവിൽ നിന്ന് കരുനാഗപ്പള്ളിയിലെ പടപ്പനാൽ അരിനല്ലൂരുമായി ബന്ധിപ്പിക്കുന്ന പാലത്തി​െൻറ സർവേയും മണ്ണ് പരിശോധനയും പൂർത്തിയാകുന്നു. ഇതിനായി സർക്കാർ നേരത്തെ 17 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈമാസം തന്നെ സർവേയും മണ്ണ് പരിശോധനയും പൂർത്തിയാക്കി മൂന്ന് മാസത്തിനുള്ളിൽ പാലത്തി​െൻറ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കും. തുടർന്ന് സർക്കാറി​െൻറ അംഗീകാരത്തോടെ ടെൻഡർ നടപടികളിലേക്ക് നീങ്ങും. 400 മീറ്റർ നീളവും പത്ത് മീറ്റർ വീതിയുമാണ് പാലത്തിനുണ്ടാവുക. ഇരുവശത്തും 200 മീറ്റർ വീതം പുതിയ അേപ്രാച്ച് റോഡും നിർമിക്കും. പാലം നിർമാണത്തിന് പഞ്ചായത്ത് ഭരണസമിതി സർക്കാറിൽ നിരന്തരം സമ്മർദം ചെലുത്തിയെന്നും ഭരണസമിതിയുടെ കാലത്ത് തന്നെ യാഥാർഥ്യമാക്കുമെന്നും പ്രസിഡൻറ് ബിനു കരുണാകരൻ പറഞ്ഞു. സ്വയംതൊഴിൽ പരിശീലനം കുണ്ടറ: പുനുക്കൊന്നൂർ ദേശസേവിനി ഗ്രന്ഥശാല സാക്ഷരതമിഷൻ വികസന വിദ്യാകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ തയ്യൽ, സോപ്പ്, കുട, പേപ്പർബാഗ്, മെഴുകുതിരി, ഫാൻസി ഉൽപന്നങ്ങൾ, നെറ്റിപ്പട്ടം എന്നിവ നിർമിക്കുന്നതിൽ പരിശീലനം നൽകും. താൽപര്യമുള്ളവർ പേരുകൾ രജിസ്റ്റർ ചെയ്യണം. ഫോൺ: 7034677249.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.