'നമുക്കൊപ്പം' പനയം പഞ്ചായത്തില്‍

അഞ്ചാലുംമൂട്: മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ നിന്നും നേരിട്ടറിയുന്നതിനുമുള്ള എം. മുകേഷ് എം.എല്‍.എയുടെ 'നമുക്കൊപ്പം' പരാതിപരിഹാര അദാലത്തി​െൻറ രണ്ടാംഘട്ടം പനയം പഞ്ചായത്തില്‍ നടന്നു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ നൂറോളം പരാതികള്‍ ലഭിച്ചു. ആദ്യ അദാലത് തൃക്കരുവ പഞ്ചായത്തിലാണ് നടന്നത്. മങ്ങാട്, കൊല്ലം ഈസ്റ്റ്, വെസ്റ്റ്, തൃക്കടവൂര്‍, തോമസ് സ്റ്റീഫന്‍ തുരുത്ത് എന്നീ കേന്ദ്രങ്ങളിലും വരുംദിവസങ്ങളില്‍ പരാതി പരിഹാര അദാലത് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.