ഫാഷിസ്​റ്റ്​ അഴിഞ്ഞാട്ടത്തിനെതിരെ അണിചേരണം ^പന്ന്യൻ രവീന്ദ്രൻ

ഫാഷിസ്റ്റ് അഴിഞ്ഞാട്ടത്തിനെതിരെ അണിചേരണം -പന്ന്യൻ രവീന്ദ്രൻ കൊല്ലം: ഫാഷിസ്റ്റ് അഴിഞ്ഞാട്ടത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ അണിചേരുമെന്ന് പന്ന്യൻ രവീന്ദ്രൻ. 'ഫാഷിസത്തിനെതിരെ ഹ്യൂമനിസം' തലക്കെട്ടിൽ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയും മതേതരത്വവും തകർക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികൾക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു. സിവിൽ സർവിസ് പരീക്ഷയിൽ പ്രശസ്തവിജയം കൈവരിച്ചവരെ ആദരിച്ചു. 'അസീസിയ' ചെയർമാൻ അബ്ദുൽ അസീസ്, ജമാഅത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എം.എ. സമദ്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, കടയ്ക്കൽ ജുനൈദ്, അബ്ദുൽ സലാം മാർക്ക്, വൈ.എം. ഹനീഫാ മൗലവി, എ.കെ. ഹഫീസ്, കണ്ണനെല്ലൂർ നിസാമുദ്ദീൻ, കരമന മാഹീൻ, കണ്ടാർക്കര മീരാൻ മൗലവി, മേക്കാൺ അബ്ദുൽ അസീസ്, എസ്. നാസറുദ്ദീൻ, ഇമാമുദ്ദീൻ മാസ്റ്റർ, തലവരമ്പ് സലീം, ജലാലുദ്ദീൻ മൗലവി, കെ.എച്ച്. മുഹമ്മദ് മൗലവി, ലിയാക്കത്തലി, അബ്ദുൽ സലാം, പോരുവഴി ജലീൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.