നഴ്​സിങ്​ വിസ വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പ്​: സ്​ത്രീ അറസ്​റ്റിൽ

കൊട്ടിയം: ഇസ്രായേലിലേക്ക് നഴ്സിങ് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സ്ത്രീ അറസ്റ്റിൽ. മയ്യനാട് നടുവിലക്കര സിന്ധ്യാ പാലസിൽ സിന്ധ്യാ ഹൈഡൻ ആണ് അറസ്റ്റിലായത്. ഇസ്രായേലിൽനിന്ന് നാട്ടിലേക്ക് തിരികെ വരുംവഴി തിരുവനന്തപുരം വിമാനത്താവളത്തിൽെവച്ച് ലുക്കൗട്ട് നോട്ടീസ് പ്രകാരമായിരുന്നു അറസ്റ്റ്. 2015ൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിലാണ് പിടിയിലായത്. തുടർന്നാണ് കൊട്ടിയം പൊലീസ് എയർപോർട്ടിലെത്തി ഇവരെ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടാം പ്രതിയായിരുന്ന ഇവരുടെ പിതാവ് ജാമ്യത്തിൽ കഴിയവെ മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.