കിഴക്കേകോട്ട കെ.എസ്.ആര്‍.ടി.സി: 20 കച്ചവടക്കാര്‍ക്ക് റവന്യൂ പുറമ്പോക്കില്‍ പുനരധിവാസം

തിരുവനന്തപുരം: കിഴക്കേകോട്ട പഴവങ്ങാടിക്ക് സമീപം നോര്‍ത്ത് ബസ് സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കച്ചവടക്കാരെ ഗവണ്‍മ​െൻറ് ഹോമിയോ ആശുപത്രിക്ക് സമീപമുള്ള റവന്യൂ പുറമ്പോക്കില്‍ പുനരധിവസിപ്പിക്കാൻ തീരുമാനം. മന്ത്രി ഇ. ചന്ദ്രശേഖര​െൻറ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് സ്ഥലം അളന്നു തിരിച്ച് കച്ചവടക്കാര്‍ക്ക് വീതിച്ച് നല്‍കാന്‍ ജില്ല കലക്ടറെ ചുമതലപ്പെടുത്തിയത്. നിലവിലെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചശേഷം അഞ്ചര സ​െൻറ് റവന്യൂ പുറമ്പോക്കില്‍ 20 കച്ചവടക്കാരെയും ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന വിധത്തിലാണ് പാക്കേജ് തയാറാക്കുന്നത്. കോട്ടമതിലിന് മുന്നില്‍ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ നല്‍കിയ 75 സ​െൻറ് സ്ഥലത്തി​െൻറ ഒരു ഭാഗത്താണ് കടകള്‍ ഉണ്ടായിരുന്നത്. കെ.എസ്.ആര്‍.ടി.സിക്ക് കൈമാറുന്നതിന് മുമ്പേ ഇവിടെ കച്ചവടം നടത്തിയിരുന്ന ഇവരെ ഒഴിപ്പിക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, പുനരധിവാസം നല്‍കാമെന്നും അതിനുള്ള സാവകാശം നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ നീണ്ടുപോയത്. ചാലക്കുള്ളില്‍ ഇവർക്ക് സ്ഥലം അനുവദിക്കാന്‍ ഒരുഘട്ടത്തില്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ.കെ. ശശീന്ദ്രന്‍, കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍തച്ചങ്കരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കച്ചവടക്കാരെ ഒഴിപ്പിക്കുന്നതോടെ നോര്‍ത്ത്‌ സ്റ്റാന്‍ഡില്‍ കൂടുതല്‍ ബസുകള്‍ നിര്‍ത്താന്‍ സൗകര്യം ലഭിക്കും. ഇത് യാത്രക്കാര്‍ക്കും ഉപകാരമാകും. നോര്‍ത്ത് സറ്റാന്‍ഡിന് മുന്നിലെ ഗതാഗതക്കുരുക്കും അഴിയുമെന്നാണ് വിലയിരുത്തൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.