ഉപയോഗശൂന്യമായ എൽ.ഇ.ഡി ബൾബുകൾക്ക്​ പുനർജന്മം; വി.എച്ച്​.എസ്​.ഇ എൻ.എസ്​.എസ്​ സമ്മർ ക്യാമ്പുകൾ

തിരുവനന്തപുരം: ഉപയോഗശൂന്യമായ എൽ.ഇ.ഡി ബൾബുകളുടെ കേടുപാടുകൾ തീർത്ത് പുനർജന്മമേകുവാൻ വി.എച്ച്.എസ്.ഇ എൻ.എസ്.എസ് വളൻറിയർമാർ വ്യാഴാഴ്ച മുതൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിലൂടെ യജ്ഞത്തിനൊരുങ്ങുന്നു. സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ വിദ്യാലയങ്ങളിലെ 308 നാഷനൽ സർവിസ് സ്കീം യൂനിറ്റുകളിലെ വളൻറിയർമാരാണ് 300ഒാളം ഗ്രാമ പ്രദേശങ്ങളിലെ വീടുകളിലെ ഉപയോഗശൂന്യമായ എൽ.ഇ.ഡി ബൾബുകൾ കണ്ടെത്തി റിപ്പയർ ചെയ്തുകൊടുക്കാൻ ശ്രമിക്കുന്നത്. വി.എച്ച്.എസ്.ഇ വകുപ്പിലെ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് കോഴ്സുകളിലെ അധ്യാപകരും വിദ്യാർഥികളും പൂർവ വിദ്യാർഥികളുമാണ് പദ്ധതി നിർവഹണത്തിന് വളൻറിയർമാർക്ക് വേണ്ട പിന്തുണ കൊടുക്കുന്നത്. ഇവരുടെ സഹായത്തോടെ ക്യാമ്പി​െൻറ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ മുഴുവൻ വി.എച്ച്.എസ്.ഇ എൻ.എസ്.എസ് വളൻറിയർമാർക്കും എൽ.ഇ.ഡി ബൾബ് നിർമാണ പ്രക്രിയ പരിശീലിപ്പിക്കും. വളൻറിയർമാർ അവരുടെ യൂനിറ്റി​െൻറ പങ്കാളിത്ത ഗ്രാമത്തിലെ വീടുകളിൽനിന്ന് ശേഖരിക്കുന്ന കേടായ ബൾബുകൾ ക്യാമ്പിൽവെച്ച് കുറ്റമറ്റതാക്കി വീട്ടുകാരെ തിരിച്ചേൽപിക്കുന്നു. കൂടാതെ, ഉപയോഗ ശേഷം വലിച്ചെറിയുന്ന എൽ.ഇ.ഡി ബൾബുകൾ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് വീട്ടുകാരെ ബോധവത്കരിക്കും. കേരള എനർജി മാനേജ്മ​െൻറ് സ​െൻററി​െൻറ സഹായത്തോടെ ആസൂത്രണം ചെയ്തിരിക്കുന്ന പ്രവർത്തനങ്ങൾ,സംസ്ഥാന സർക്കാറി​െൻറ ഹരിതകേരളം പദ്ധതിയോട് പിന്തുണ പ്രഖ്യാപിച്ചാണ് വളൻറിയർമാർ ഏറ്റെടുത്ത് നിർവഹിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.