വീട്ടുമുറ്റത്തിട്ടിരുന്ന വാഹനങ്ങൾ തകർത്തു; യുവതിക്കെതിരെ പരാതി

ചവറ: വീട്ടുമുറ്റത്തിട്ടിരുന്ന വാഹനങ്ങൾ തകർത്തതായി പരാതി. കൊല്ലം കുരീപ്പുഴ പ്രവീൺ ഭവനത്തിൽ എൻ.എസ്. കൃഷ്ണ​െൻറ ഭാര്യ രമണിയുടെ ഉടമസ്ഥതയിലുള്ള കാറി​െൻറയും ഓട്ടോയുടെയും ഗ്ലാസ് പന്മന വടുതല ആക്കൽ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിൽ അടിച്ചുതകർത്തുെവന്നാണ് പരാതി. രമണിയുടെ മകനാണ് ഇവിടെ വാടകക്ക് താമസിക്കുന്നത്. കഴിഞ്ഞദിവസം വൈകീട്ട് ഇവിടെയെത്തിയ മുതിരപ്പറമ്പ് സ്വദേശിനിയായ വഹീദ വാഹനം തകർെത്തന്നാണ് പരാതിയിൽ പറയുന്നത്. ചവറ പൊലീസ് കേസെടുത്തു. പൊലീസുകാരനുനേരെ അക്രമം; പ്രതികൾക്കായി അന്വേഷണം ഊർജിതം ചവറ: തേവലക്കര പുത്തൻസങ്കേതത്ത് പൊലീസുകാരനെയും കുടുംബത്തെയും വീടുകയറി അക്രമിച്ച കേസിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. പുത്തൻസങ്കേതം കോയിപ്പിനേത്ത് വീട്ടിൽ ഹസൻകുഞ്ഞിനും കുടുംബത്തിനും നേരെ തിങ്കളാഴ്ച രാത്രി 11നാണ് അക്രമമുണ്ടായത്. അഞ്ചംഗസംഘം നടത്തിയ അക്രമത്തിൽ പരിക്കേറ്റ ഹസൻകുഞ്ഞും ഭാര്യ ഷെമീനയും മകൻ ഹാഷിമും വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വീടി​െൻറ മുൻവാതിൽ തകർത്ത് അകത്ത് കടന്നാണ് സംഘം അക്രമം നടത്തിയത്. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറാണ് ഹസൻകുഞ്ഞ്. പ്രദേശത്തെ മദ്യലഹരി മാഫിയയാണ് അക്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഇവരിൽ പ്രധാനികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ചവറ സി.ഐക്കാണ് അന്വേഷണച്ചുമതല. പ്ലസ്‌ വണ്‍ പ്രവേശന സഹായകേന്ദ്രങ്ങള്‍ ആരംഭിച്ചു കരുനാഗപ്പള്ളി: ഹയര്‍സെക്കൻഡറി വകുപ്പ് താലൂക്ക് തലത്തില്‍ പ്ലസ്‌ വണ്‍ പ്രവേശന സഹായകേന്ദ്രങ്ങള്‍ ആരംഭിച്ചു. കരുനാഗപ്പള്ളി താലൂക്കിലെ സഹായകേന്ദ്രമായ ഫോക്കസ് പോയൻറ് കരുനാഗപ്പള്ളി ബോയ്‌സ് എച്ച്.എസ്.എസില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍. രവീന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഷിഹാബ് എസ്. പൈനുംമൂട് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എന്‍.സി. ശ്രീകുമാര്‍, എം. സുഗതന്‍, പ്രിന്‍സിപ്പൽ ബിന്ദു ആര്‍. ശേഖര്‍, എല്‍.എസ്‍. ജയകുമാര്‍, വി.എം. വിജയറാണി എന്നിവര്‍ സംസാരിച്ചു. ഇൗമാസം 18 വരെ കേന്ദ്രം പ്രവര്‍ത്തിക്കും. കോഴ്‌സുകള്‍, ഉപരിപഠന സാധ്യതകള്‍ എന്നിവക്കുള്ള മാര്‍ഗനിർദേശം ലഭിക്കും. പരിശീലനം സിദ്ധിച്ച അധ്യാപകരായ എന്‍. വിശ്വംഭരന്‍, എല്‍.എസ്. ജയകുമാര്‍, ബിന്ദു ആര്‍. ശേഖര്‍ എന്നിവരുടെ സേവനം ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.