മരത്തി​െൻറ മുകളിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്​സ്​ രക്ഷിച്ചു

ശാസ്താംകോട്ട: കൂറ്റൻ ആഞ്ഞിലിമരം വെട്ടുന്നതിനിടയിൽ മുകളറ്റത്തെ മരക്കൊമ്പിനിടയിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. വടക്കൻ മൈനാഗപ്പള്ളി കാളകുത്തുംപൊയ്ക സന്ധ്യാഭവനിൽ കേശവപിള്ളയുടെ വീട്ടിലെ 45 അടിപൊക്കമുള്ള ആഞ്ഞിമരം വെട്ടുന്നതിനിടെ കല്ലേലിഭാഗം സ്വദേശി രാജേഷ് (35) ആണ് കുടുക്കിൽപെട്ടത്. കരുനാഗപ്പള്ളി ശാസ്താംകോട്ട എന്നിവിടങ്ങളിലെ ഫയർഫോഴ്സ് ഏറെ പണിപ്പെട്ടാണ് സന്ധ്യയോടെ ഇയാളെ താഴത്തിറക്കിയത്. മേയറും ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർമാനും രാജിവെക്കണം -എ.കെ. ഹഫീസ് must - കൊല്ലം: കോർപറേഷൻ മേയർ വി. രാജേന്ദ്രബാബുവും ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർമാൻ ജയനും രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് എ.കെ. ഹഫീസ് ആവശ്യപ്പെട്ടു. മുളങ്കാടകം ശ്മശാനത്തിൽ ചുറ്റുമതിൽ കെട്ടുന്നതിനോടനുബന്ധിച്ച് യാതൊരു നടപടിക്രമവും പാലിക്കാതെ ലക്ഷങ്ങൾ വിലമതിക്കുന്ന പതിറ്റാണ്ടുകളുടെ പഴക്കമുള്ള ആഞ്ഞിലിമരം മുറിച്ച് കടത്തി കൊണ്ടുപോകാൻ ഒത്താശ ചെയ്ത പ്രവൃത്തിക്ക് യാതൊരു ന്യായീകരണവുമില്ല. സർക്കാർ ഭൂമിയിൽ നിൽക്കുന്ന പാഴ്മരം പോലും നീക്കം ചെയ്യാൻ വനംവകുപ്പി​െൻറയും ബന്ധപ്പെട്ട സമിതികളുടെയും അനുമതി വേണമെന്നിരിക്കെ ആഞ്ഞിലിമരം കടത്തിയതി​െൻറ പിന്നിൽ വൻ അഴിമതിയാണെന്നും ഫഫീസ് ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.