ഉന്നത വിദ്യാഭ്യാസമുള്ളവർക്കിടയിൽ കുടുംബപ്രശ്നങ്ങൾ വർധിക്കുന്നു ^വനിതാ കമീഷൻ

ഉന്നത വിദ്യാഭ്യാസമുള്ളവർക്കിടയിൽ കുടുംബപ്രശ്നങ്ങൾ വർധിക്കുന്നു -വനിതാ കമീഷൻ തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമുള്ളവർക്കിടയിൽ പരസ്പര സഹകരണവും വിട്ടുവീഴ്ചയും ഇല്ലാത്തതി​െൻറ പേരിൽ കുടുംബ പ്രശ്നങ്ങൾ കൂടിവരികയാണെന്ന് വനിതാ കമീഷൻ. തിരുവനന്തപുരം തൈക്കാട് റെസ,റ്റ് ഹൗസിൽ നടന്ന അദാലത്തിന, ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ കhlഷൻ അംഗങ്ങളായ ഇ.എം. രാധ, എം.എസ്. താര എന്നിവരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. വിവാഹശേഷം ജോലിക്കു വിടുന്നില്ല, ഉണ്ടായിരുന്ന ജോലി രാജിവെപ്പിച്ച് വീട്ടിലിരുത്തിയിട്ട് ചെലവിനു നല്‍കുന്നില്ല തുടങ്ങിയവയാണ് ഇവരുടെ പരാതികള്‍. ഭൂരിഭാഗം പെൺകുട്ടികളും വിവാഹത്തോടെ വ്യകതിത്വം പണയംവെച്ച് യോഗ്യതക്കനുസരിച്ച് നേടിയജോലി ഉപേക്ഷിക്കുകയാണ്. ഇതിന് തുടർച്ചയായി സാമ്പത്തികമായും അല്ലാതെയും ഉണ്ടാകുന്ന പ്രശ്നങ്ങൾ കാരണം പെൺകുട്ടികൾ പിന്നീട് ഭർതൃവീടുകളിൽനിന്ന് പുറന്തള്ളപ്പെടുന്ന സാഹചര്യമുണ്ട്. വിവാഹജീവിതത്തിൽ ഒത്തുതീർപ്പുകൾക്ക് പോലും ആരും തയാറാവുന്നില്ല. ഈ പ്രവണത അപകടകരമാണ്. ശക്തമായ കുടുംബബന്ധങ്ങൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ കുടുംബ കോടതികളുടെ എണ്ണം വർധിക്കുകയാണ്. സ്വന്തമായി ജോലി ഉണ്ടാകുന്നതോടൊപ്പം പരസ്പരസഹകരണവും വിട്ടുവീഴ്ചയെന്ന മനോഭാവവും പുതിയ തലമുറയിൽ ഉണ്ടാകണം. എന്നാൽ മാത്രമേ കുടുംബങ്ങൾ നിലനിൽക്കൂയെന്നും വനിതാ കമീഷൻ അഭിപ്രായപ്പെട്ടു. അദാലത്തിൽ ആകെ 125 കേസുകൾ പരിഗണിച്ചു. 43 കേസുകൾ തീർപ്പാക്കി. ആറെണ്ണം കൗൺസലിങ്ങിനായി മാറ്റിവെച്ചു. അഞ്ച് കേസുകളിൽ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. 71 കേസുകൾ അടുത്ത അദാലത്തിൽ പരിഗണിക്കും. വനിതാ കമീഷൻ സി.ഐ എം. സുരേഷ്, എസ്.ഐ എൽ. രമ, അഭിഭാഷകരായ എസ്. കുമാരി, ശ്രീജ തുളസി, മിനി ഗിരീഷ്, കൗൺസിലർ പുഷ്പ ഭായ്, ജീവനക്കാരായ കെ.വി. ഉഷ, എസ്.എസ്. അഞ്ജു, മധുസൂദനൻ നായർ, വി.വി. ഗോപകുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.