ഉച്ചയൂണിൽ തീർന്ന്​ പരാതിയും പരിഭവവും

തിരുവനന്തപുരം: “നേരം ഉച്ചയായില്ലേ, രണ്ടുപേരും പോയി ഭക്ഷണം കഴിച്ചുവരൂ...” സമയം ഏറെ കഴിഞ്ഞിട്ടും പ്രശ്നമെന്താണെന്ന് പറയാതെ പരസ്പരം നോക്കിയിരുന്ന ദമ്പതികേളാട് മറ്റ് മാർഗമൊന്നുമില്ലാതെയായിരുന്നു കമീഷൻ അംഗം എം.എസ്. താര ഇങ്ങനെ പറഞ്ഞത്. മാതാപിതാക്കള്‍ സംസാരിക്കുന്നതിനിടയില്‍ പരസ്പരം നോക്കി ഇരുന്ന ഇവർ കമീഷൻ പറഞ്ഞത് കേട്ട് ആദ്യം ഒന്നറച്ചു. ഒടുവിൽ ഭക്ഷണം കഴിക്കാന്‍ മടിച്ചുമടിച്ചു പോയ ദമ്പതികള്‍ തിരികെ വന്നത് ഒന്നിച്ചും. പിരിയണം എന്ന വാശിയുമായി വന്നവര്‍ക്ക് പരാതിയൊന്നുമില്ല, സന്തോഷത്തോടെ ജീവിക്കും എന്ന് എഴുതിയ കടലാസില്‍ ഒപ്പുെവച്ചാണ് മടങ്ങിയതും. അമ്മയുടെ വിരലില്‍ തൂങ്ങി അദാലത്തിന് എത്തിയ മൂന്നു വയസ്സുകാരന്‍ വീട്ടിലേക്ക് മടങ്ങിയത് അച്ഛ​െൻറ തോളത്തിരുന്നും. ആ കൂടിച്ചേരലി​െൻറ ആനന്ദം കണ്ടുനിന്നവരിലേക്കും ചിരി പകര്‍ന്നു. ഒന്നിച്ച് ഭക്ഷണം കഴിക്കുകയോ മനസ്സ് തുറന്ന് സംസാരിക്കുകയോ ചെയ്താൽ തീരുന്ന പ്രശ്നങ്ങളാണ് വർഷങ്ങളായുള്ള പിണക്കങ്ങൾക്കും വേർപിരിയലുകൾക്കും വഴിതുറക്കുന്നതെന്നതിനുള്ള സാക്ഷ്യങ്ങളാണ് അദാലത്തിലെത്തുന്ന ഇത്തരം കേസുകൾ. പലപ്പോഴും ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഒരു മുറിക്കുള്ളില്‍ പറഞ്ഞുതീര്‍ക്കേണ്ട കാര്യങ്ങളാണ് കമീഷന് മുന്നിലേക്ക് പരാതിയായി എത്തുന്നതെന്ന് എം.എസ്. താര പറഞ്ഞു. എച്ച്.ഐ.വി ബാധിതരായ മാതാപിതാക്കളോടും സഹോദരനോടുമൊപ്പം ജീവിക്കുന്ന പെൺകുട്ടിക്ക് ഒറ്റപ്പെടലിനെതുടർന്ന് പ്രശ്നങ്ങൾ ഉണ്ടായതു സംബന്ധിച്ച പരാതിയും അദാലത്തിൽ പരിഗണിച്ചു. പെൺകുട്ടിയെ കൗൺസലിങ്ങിന് അയക്കാൻ കമീഷൻ തീരുമാനിച്ചു. കുടുംബങ്ങളിലുണ്ടാവുന്ന ചെറിയ പ്രശ്നങ്ങൾ സംബന്ധിച്ച ഒട്ടേറെ പരാതികളും പരിഗണിച്ചു. ഇത്തരം കേസുകൾ കൂടുതലും കൗൺസലിങ്ങിനായി മാറ്റിവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.