ട്രാവൻകൂർ സ്​റ്റേറ്റ്​ ബാങ്ക്​ എംപ്ലോയീസ്​ സമ്മേളനം

തിരുവനന്തപുരം: ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് 12,13 തീയതികളിൽ നടക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. സർക്കാർ ഉടമസ്ഥതയും നിയന്ത്രണവും നിലനിർത്തി ജനകീയ പൊതുമേഖലാ ബാങ്കിങ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, എല്ലാ ഗ്രാമങ്ങളിലും ബാങ്ക് ശാഖകളും ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കുക, പൊതുമേഖലാ ബാങ്ക് സ്വകാര്യവത്കരണ-വിദേശവത്കരണ ലയന നയങ്ങൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടി.എസ്.ബി.ഇ.എ പ്രസിഡൻറ് അനിയൻ മാത്യു, ജനറൽ സെക്രട്ടറി കെ.എസ്. കൃഷ്ണ, സെക്രട്ടറി ആർ. ചന്ദ്രശേഖരൻ, ജനറൽ കൺവീനർ എസ്. സുരേഷ്കുമാർ, കൺവീനർ സയൻ ഡി. ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.