അനിമൽ ബെർത്ത്​ കൺട്രോൾ മൈക്രോ സംരംഭ പദ്ധതി; മൊബൈൽ യൂനിറ്റ്​ ഉദ്​ഘാടനം ചെയ്​തു

തിരുവനന്തപുരം: കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കി വരുന്ന അനിമൽ ബെർത്ത് കൺട്രോൾ മൈക്രോ സംരംഭ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് മൊബൈൽ എ.ബി.സി യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് നൽകിയ മൂന്ന് ലക്ഷം രൂപയും കുടുംബശ്രീ ജില്ലാ മിഷൻ നൽകിയ നാല് ലക്ഷം രൂപയും ബാങ്ക് സബ്സിഡിയായി ലഭിച്ച ഒമ്പത് ലക്ഷം രൂപയും ഉൾപ്പെടെ 16 ലക്ഷം രൂപയാണ് പദ്ധതി ചെലവ് വകയിരുത്തിയത്. ഒരു എ.ബി.സി സ​െൻററിനാവശ്യമായ എല്ലാ ഉപകരണങ്ങളും പ്രസ്തുത മൊബൈൽ യൂനിറ്റ് മുഖേന ആശുപത്രികളിൽ എത്തിച്ച് തെരുവുനായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കുകയാണ് പ്രധാന പ്രവർത്തനങ്ങളിലൊന്ന്. മന്ത്രി കെ.ടി. ജലീൽ മൊബൈൽ യൂനിറ്റി​െൻറ വാഹനം ഫ്ലാഗ് ഒാഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം ഒാഫിസർ നികേഷ് കിരൺ, എ.ഡി.എം.സി മാരായി സിയാദ് .എസ്, ഷാനിമോൾ.എ എന്നിവർ സംസാരിച്ചു. ജില്ലാ മിഷൻ കോഒാഡിനേറ്റർ ഡോ. കെ.ആർ. ഷൈജു സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.