വെൺകുളത്തിൽ വിജിലൻസ് സംഘം പരിശോധന നടത്തി

പാറശ്ശാല: വെൺകുളത്തിലെ പാർശ്വഭിത്തി നിർമാണത്തിലും മണ്ണ് വാരുന്നതിലും വൻ അഴിമതി നടന്നെന്ന ആരോപണത്തെ തുടർന്ന് വിജിലൻസ് പരിശോധന നടത്തി. നിർമാണം പാതിവഴിയിലായ കുളത്തി​െൻറ നിർമാണത്തിലുണ്ടായ അപാകത പരിശോധിക്കാൻ ബുധനാഴ്ച രാവിലെ പത്തോടെയാണ് വിജലൻസ് എ.ഇ അടങ്ങുന്ന സംഘം എത്തിയത്. സംഘം ആദ്യം പടിഞ്ഞാറെ ബണ്ട് പരിശോധിക്കാൻ ശ്രമിച്ചെങ്കിലും വെള്ളം അധികമായതു കാരണം സാധിച്ചില്ല. തുടർന്ന് തെക്കെ ബണ്ട് പരിശോധന നടത്തി. ഇത് ഒന്നര മീറ്റർ പൊട്ടിച്ചപ്പോൾ രണ്ട് െലയർ കോൺക്രീറ്റ് ചെയ്യേണ്ടതിന് പകരം ഒരുെലയർ മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തി. ഒന്നര മീറ്റർ കോൺക്രീറ്റ് പൊട്ടിച്ചിട്ടും കോൺക്രീറ്റിൽ കമ്പിയും കണ്ടെത്താനായില്ല. വ്യക്തമായ വർക്ക് പ്ലാനോ, േഡ്രായിങ്ങോ, നടത്താതെയാണ് നിർമാണം നടത്തിയതെന്ന് പരിശോധന സംഘം പറഞ്ഞു. കുളത്തിലെ മറ്റ് രണ്ട് വശങ്ങളും പരിശോധിച്ച ശേഷം സാമ്പിളുകൾ ശേഖരിച്ച് സംഘം മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.