ആനപ്പാറ കമ്യൂണിറ്റി ഹാള്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

വെള്ളറട: രണ്ടുപതിറ്റാണ്ട് ആരും തിരിഞ്ഞുനോക്കാതിരുന്ന വെള്ളറട സര്‍ക്കാര്‍ കമ്യൂണിറ്റിഹാൾ ഒടുവിൽ ശാപമോഷം നേടുന്നു. ആനപ്പാറയില്‍ 24 വര്‍ഷം മുമ്പ് പണി പൂര്‍ത്തിയാക്കിയശേഷം ഉപേക്ഷിക്കപ്പെട്ട ഹാള്‍ വ്യാഴാഴ്ച നാടിന് സമര്‍പ്പിക്കും. വൈകീട്ട് നാലിന് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. ഉദ്ഘാടന പരിപാടി വലിയ ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികള്‍. 500 പേര്‍ക്ക് ഇരിക്കാവുന്ന ഹാള്‍, 350 പേര്‍ക്കുള്ള ഭക്ഷണഹാൾ, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കാവശ്യമായ വിശ്രമമുറികൾ എന്നിവയാണ് പൂര്‍ത്തീകരിച്ചത്. മന്ത്രി കെ. രാജുവി​െൻറ നേരിട്ടുള്ള ഇടപടലാണ് മണ്ഡപത്തിന് പുനർജന്മം നൽകിയത്. 34 ലക്ഷം അനുവദിച്ച മന്ത്രി അടിയന്തര പൂര്‍ത്തീകരണനിർദേശവും നല്‍കി. സി.പി.ഐ വെള്ളറട മണ്ഡലം സെക്രട്ടറി കള്ളിക്കാട് ചന്ദ്ര​െൻറയും സി.പി.ഐ പ്രാദേശിക നേതൃത്വത്തി​െൻറയും ശ്രമങ്ങളും ഇതിന് പിന്നിലുണ്ടായിരുന്നു. കാലങ്ങള്‍ക്ക് മുമ്പ് പണി പൂര്‍ത്തീകരണത്തിലേക്ക് കടക്കുന്നതിനിടെ ഉണ്ടായ അനാവശ്യ അഴിമതിയാരോപണങ്ങളും വിജിലന്‍സ് അന്വേഷണങ്ങളും കാരണം നിർമാണം നിർത്തിെവക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. സാധാരണക്കാർക്ക് ഏറെ ഗുണപ്രദമായ ഹാൾ ഉടൻ പ്രവര്‍ത്തനമാരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ നിരന്തരം രംഗത്തുവന്നിരുന്നു. തറയോടും ടൈല്‍സും പതിപ്പിക്കുന്നതി​െൻറ അവസാന പണികളും പൂര്‍ത്തിയാക്കി. പെയിൻറിങ്, കതക്, ജനാല, മേല്‍ക്കൂര എന്നിവ മാറ്റിസ്ഥാപിച്ചു. ശുദ്ധജലടാങ്കും സാനിറ്റേഷന്‍ വയറിങ്ങും പൂര്‍ത്തിയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.