സ്വാഗതസംഘ രൂപവത്​കരണയോഗം ഞായറാഴ്ച

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗവ.എച്ച്.എസ്.എസ് മികവി​െൻറ കേന്ദ്രമാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന പുതിയകെട്ടിടങ്ങളുടെ നിർമാണപ്രവർത്തിക്കായി പകൽ മൂന്നിന് സ്കൂളിൽ ചേരും. 'മേടനിലാവ്' അവധിക്കാല ക്യാമ്പ് ഉദ്ഘാടനം നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.ഇ.എയുടെയും വിശ്വഭാരതി പബ്ലിക് സ്കൂളി​െൻറയും ആഭിമുഖ്യത്തിൽ 'മേടനിലാവ്' പേരിൽ കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് നെയ്യാർഡാമിൽ യുവകവി ഡോ. ബിജുബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഷീനാസ്റ്റീഫൻ, എൻ.കെ. രഞ്ജിത്, എസ്.എസ് സാബു, ഷാൻ എന്നിവർ ക്യാമ്പ് നയിച്ചു. സമാപന ചടങ്ങിൽ നെയ്യാറ്റിൻകര എ.ടി.ഒ പള്ളിച്ചൽ സജീവ് കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. കെ.എസ്.ആർ.ടി.സിയുടെ പ്രത്യേകം ക്രമീകരിച്ച വാഹനത്തിലായിരുന്നു നെയ്യാർഡാമിലേക്കുള്ള കുട്ടികളുടെ യാത്ര. ഓഖി ചുഴലിക്കാറ്റ്: നഷ്ടപരിഹാരം നൽകിയില്ലെന്ന് പരാതി നെയ്യാറ്റിൻകര: ഓഖി ചുഴലിക്കാറ്റിൽ നിലംപതിച്ച വാഴകൾക്ക് നഷ്ടപരിഹാരം നൽകിയില്ലെന്ന് പരാതി. ചെങ്കൽ പഞ്ചായത്തിൽ വട്ടവിള കീഴ്കൊല്ല കർഷകസംഘംമാണ് ഇത് സംബന്ധിച്ച് പരാതിപ്പെട്ടത്. നെയ്യാറ്റിൻകര താലൂക്കിലെ നൂറ്കണക്കിന് കർഷകരുടെ കുലച്ചതും കുയ്ക്കാറായതുമായ വാഴകളാണ് നിലംപൊത്തിയത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വില്ലേജാഫിസുകളിൽ നിന്ന് കണക്കെടുത്തെങ്കിലും ആർക്കുമിതുവരെ നഷ്ടപരിഹാരതുക നൽകിയിട്ടില്ല. ലക്ഷക്കണക്കിന് വാഴകളാണ് നിലംപൊത്തിയത്. കർഷകരിൽ ഭൂരിപക്ഷവും പാട്ടത്തിന് നിലമെടുത്ത് ബാങ്ക് വായ്പയിലും വട്ടിപ്പലിശക്ക് പണമെടുത്തുമാണ് കൃഷിയിറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.