കെ.എസ്.ഇ.ബി ഫുട്ബാള്‍ ടീം സുവർണ ജൂബിലി ആഘോഷം

തിരുവനന്തപുരം: കെ.എസ്.ഇ.ബി ഫുട്ബാള്‍ ടീം സുവർണ ജൂബിലി ആഘോഷത്തി​െൻറ ഭാഗമായി ശനിയാഴ്ച വൈകീട്ട് 3.30ന് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ സൗഹൃദ ഫുട്ബാള്‍ മത്സരം സംഘടിപ്പിക്കും. രാവിലെ 10.30 ന് കോവളം ഉദയസമുദ്ര ഹോട്ടലില്‍െവച്ച് മുന്‍കാല ടീമംഗങ്ങളെ ആദരിക്കും. ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ എം.എല്‍.എ വി. ശിവന്‍കുട്ടി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആൻഡ് മാനേജിങ് ഡയറക്ടര്‍ എന്‍.എസ്. പിള്ള, കായികരംഗത്തെ മറ്റു പ്രമുഖര്‍ എന്നിവർ പങ്കെടുക്കും. കെ.എസ്.ഇ.ബിയുടെ ഫുട്ബാള്‍ ടീം രൂപവത്കൃതമായി 50 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ടീമിലെ പൂർവകളിക്കാരും ഇന്ത്യന്‍ ടീമില്‍ പ്രതിനിധീകരിച്ചവരും ജി.വി. രാജ മെഡല്‍ ജേതാക്കളും സന്തോഷ് ട്രോഫി താരങ്ങളും യൂനിവേഴ്സിറ്റി ടീമിനെ പ്രതിനിധീകരിച്ചവരെല്ലാം ഒരുമിച്ചാണ് സുവർണ ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.