കെ.എസ്​.ആർ.ടി.സി കമ്പ്യൂട്ടർവത്​കരണവും കട്ടപ്പുറത്ത്​

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ കോടികൾ ചെലവിട്ട് പത്ത് വർഷം മുമ്പ് തുടങ്ങിയ കമ്പ്യൂട്ടർവത്കരണ നടപടികൾ പാതിവഴിയിൽ നിലച്ചു. 2008ൽ തുടങ്ങിയ പ്രവർത്തനത്തി​െൻറ ഒന്നാംഘട്ടം 2011ൽ ഉദ്ഘാടനം ചെയ്തെങ്കിലും ഒരു മൊഡ്യൂൾ പോലും കെ.എസ്.ആർ.ടി.സി ഉപയോഗിക്കാൻ തുടങ്ങിയിട്ടില്ല. ജി.പി.എസ്, ജി.പി.ആർ.എസ് സംവിധാനമുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ (ഇ.ടി.എം) ഉപയോഗിക്കുന്നുെണ്ടങ്കിലും ദൈനംദിന കലക്ഷൻ വിവരങ്ങൾ ഡിപ്പോകളിൽനിന്ന് ഫോൺ വിളിച്ച് ശേഖരിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴും. പ്രതിമാസം അഞ്ച് ലക്ഷം രൂപ പ്രവർത്തന െചലവുള്ള ഇ.ടി.എം സോഫ്റ്റ്വെയറിൽനിന്ന് ഒരു ഇ.ടി.എമ്മി​െൻറ പോലും തത്സമയവിവരം ലഭിക്കുന്നില്ല. ഏതെങ്കിലും മെനു സെലക്ട് ചെയ്താൽ അതോടെ സോഫ്റ്റ് വെയർ മന്ദഗതിയിലാകും. ഒരിക്കൽ ചേർത്താൽ പിന്നെ കണ്ടക്ടറുടെയും ഡ്രൈവറുടെയും പേര് മാറ്റാനും കഴിയില്ല. വീട്ടിൽ അവധിയിൽ കഴിയുന്നയാളും സോഫ്റ്റ്വെയറിൽ ഡ്യൂട്ടിയിലാണെന്നാണ് കാണിക്കുന്നത്. ജീവനക്കാരുടെ തെറ്റായ പേര് വിവരങ്ങളും ബസ് നമ്പറുകളുമാണ് ഇ.ടി.എം സോഫ്റ്റ്വെയറിൽ ശേഖരിച്ചിരിക്കുന്നത്. അപകടമോ മറ്റോ ഉണ്ടായാൽ ശാസ്ത്രീയതെളിവ് സ്വീകരിക്കാനാവാത്ത സ്ഥിതിയാണ്. ഒാൺലൈൻ ടിക്കറ്റ് റിസർവേഷനൊഴികെ മറ്റൊരു സംവിധാനവും േസാഫ്റ്റ്വെയർ സഹായത്തിൽ നടക്കുന്നില്ല. ഒടുവിൽ ടോമിൻ ജെ. തച്ചങ്കരി എം.ഡിയായി വന്നശേഷം അദർ ഡ്യൂട്ടിക്കാരെ (മറ്റ് ഡ്യൂട്ടി നിർവഹിക്കുന്ന കണ്ടക്ടർമാർ) പഴയ ചുമതലയിലേക്ക് നിയോഗിക്കാനുള്ള തീരുമാനത്തി​െൻറ േപരിൽ െഎ.ടി സെല്ലിൽ ജോലിനോക്കിയിരുന്ന നാല് പേരെയും മാറ്റി. പകരം മിനിസ്റ്റീരിയൽ വിഭാഗക്കാരെയാണ് ഇവിടെ നിയമിച്ചിട്ടുള്ളത്. ബാക്ക്അപ് സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാൽ വൈറസ് ആക്രമണമുണ്ടായാൽ എല്ലാ ഡാറ്റയും നഷ്ടപ്പെടുകയും ചെയ്യും. എല്ലാമാസവും ബാക്ക് അപ് എന്ന പേരിൽ സീഡിയാണ് കെ.എസ്.ആർ.ടി.സിക്ക് കൈമാറുന്നത്. ഇതാകെട്ട തുറന്ന് പരിശോധിക്കാൻ കഴിയാത്ത േഫാർമാറ്റിലാണ്. കമ്പ്യൂട്ടർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഡിപ്പോകളിൽ കലക്ഷൻ സംബന്ധമായ വിവരങ്ങൾ എഴുതിയാണ് സൂക്ഷിക്കുന്നത്. കമ്പ്യൂട്ടർ ശൃംഖല ബന്ധിപ്പിക്കുന്നതിന് അഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് കെ.എസ്.ആർ.ടി.സി ആസ്ഥാനത്ത് സർവർ സ്ഥാപിെച്ചങ്കിലും ഇതും ഉപയോഗശൂന്യമായ നിലയിലാണ്. ഡിപ്പോകളിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച നെറ്റ് വർക്കിങ് സംവിധാനങ്ങളും തകരാറിലാണ്. ദീർഘദൂര സർവിസുകളിലെ ടിക്കറ്റ് റിസർവേഷന് ഒാൺലൈൻ സംവിധാനമുണ്ട്. എന്നാൽ തിരക്കുള്ള സമയങ്ങളിൽ അപ്രതീക്ഷിതമായി സർവർ തകരാറിലാകുന്നത് വഴി ലക്ഷങ്ങളാണ് നഷ്ടമാകുന്നത്. ഇത് സ്വകാര്യ ബസുകൾക്ക് സഹായകരവുമാണ്. എം. ഷിബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.