കൊല്ലം ഭിന്നശേഷി സൗഹൃദ കോർപറേഷൻ –മന്ത്രി മേഴ്സിക്കുട്ടിയമ്മ

*200 ലൈഫ് മിഷൻ വീടുകൾ ഒമ്പത് മാസത്തിനകം പൂർത്തിയാകും കൊല്ലം: ഭിന്നശേഷി സൗഹൃദ കോർപറേഷനായി കൊല്ലം മാറിക്കഴിഞ്ഞെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായി കോർപറേഷൻ നൽകുന്ന സൈഡ് വീൽ സ്കൂട്ടറി​െൻറ വിതരണോദ്ഘാടനം ടൗൺ ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 100 പേർക്കാണ് വാഹനം വിതരണം ചെയ്തത്. ലൈഫ് മിഷ​െൻറ ഭാഗമായി വീടുകളുടെ നിർമാണം ജില്ലയിൽ അതിവേഗം പുരോഗമിക്കുകയാണ്. ക്യു.എസ്.എസ് കോളനിയിൽ 425 ചതുരശ്ര അടി വിസ്തൃതിയിൽ 200ഒാളം വീടുകളാണ് പൂർത്തിയാവുക. 29ന് ഇവിടെ നിർമാണ പ്രവർത്തനം തുടങ്ങി ഒമ്പത് മാസത്തിനകം തീർക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മേയർ വി. രാജേന്ദ്രബാബു അധ്യക്ഷതവഹിച്ചു. ഭിന്നശേഷിക്കാർക്ക് ആവശ്യമായ എല്ലാ സഹായവും നൽകി കോർപറേഷൻ മാതൃകയാകുകയാണെന്നും സ്കോളർഷിപ്പും പാലിയേറ്റിവ് കെയറും അടക്കമുള്ള സഹായങ്ങളാണ് നൽകി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എസ്. ഗീതാകുമാരി, വി.എസ്. പ്രിയദർശൻ, അഡ്വ. ഷീബ ആൻറണി, സെക്രട്ടറി വി.ആർ. രാജു തുടങ്ങിയവർ പങ്കെടുത്തു. റോഡിലെ അനധികൃത കൈയേറ്റങ്ങൾ നീക്കം ചെയ്യും കൊല്ലം: പൊതുമരാമത്ത് വകുപ്പും (ദേശീയപാത, നിരത്ത് വിഭാഗങ്ങൾ) കൊല്ലം കോർപറേഷനും സംയുക്തമായി കോർപറേഷൻ പരിധിയിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളിലും ദേശീയപാതകളിലുമുള്ള അനധികൃത കൈയേറ്റങ്ങൾ നീക്കം ചെയ്യുമെന്ന് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. എൻ.എച്ച് 66ൽ നീണ്ടകര മുതൽ മേവറം വരെയും ബൈപാസ് റോഡിൽ കാവനാട് ആൽത്തറമൂട് മുതൽ മേവറം വരെയും കൊല്ലം- തേനി റോഡിൽ ഹൈസ്കൂൾ ജങ്ഷൻ മുതൽ അഞ്ചാലുംമൂട് വരെയും കൊല്ലം- തിരുമംഗലം റോഡിൽ ചിന്നക്കട മുതൽ ചന്ദനത്തോപ്പ് വരെയുമുള്ള മേഖലകളിലാണ് കൈയേറ്റങ്ങൾ നീക്കം ചെയ്യുക. പരസ്യബോർഡുകൾ, ഇറക്കുകൾ, ഉന്തുവണ്ടികൾ, റോഡിൽ ഇറക്കിയിട്ടിരിക്കുന്ന നിർമാണ സാമഗ്രികൾ, വാർത്തിട്ടിരിക്കുന്ന റിങ്ങുകൾ, പൂച്ചട്ടികൾ മുതലായവയ ഇതിൽ ഉൾപ്പെടും. ൈകയേറ്റം നടത്തിയവർക്ക് ഇവ നീക്കം ചെയ്യാൻ ഏഴു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയപരിധിക്കുള്ളിൽ നീക്കാത്തവ പിടിച്ചെടുക്കുകയും കൈയേറ്റക്കാരിൽനിന്ന് പിഴ ഈടാക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. ടി.സി വിതരണം കൊല്ലം: സ്കോൾ കേരള മുഖാന്തരം 2016--18 ബാച്ചിൽ രജിസ്റ്റർ ചെയ്ത ഓപൺ െറഗുലർ വിദ്യാർഥികളിൽ കോഴ്സ് ഫീസ് പൂർണമായും ഒടുക്കിയവരുടെ ടി.സി ജില്ലാ കേന്ദ്രം പ്രവർത്തിക്കുന്ന തേവള്ളി ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിൽ വിതരണം ചെയ്യും. സ്കോൾ കേരള ഐഡി കാർഡുമായി നേരിട്ടെത്തി കൈപ്പറ്റണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.