മത്സ്യത്തൊഴിലാളി ഫ്ലാറ്റ്​, ബീമാപള്ളിയിലെ മത്സ്യത്തൊഴിലാളികളെ അവഗണിച്ചാൽ ശക്​തമായി പ്രതികരിക്കും ^ബീമാപള്ളി റഷീദ്​

മത്സ്യത്തൊഴിലാളി ഫ്ലാറ്റ്, ബീമാപള്ളിയിലെ മത്സ്യത്തൊഴിലാളികളെ അവഗണിച്ചാൽ ശക്തമായി പ്രതികരിക്കും -ബീമാപള്ളി റഷീദ് തിരുവനന്തപുരം: സൂനാമി ദുരന്തത്തിലും ഒാഖി കടലാക്രമണത്തിലും ധാരാളം വീടുകളും ഭൂമിയും തൊഴിൽ ഉപകരണങ്ങളും നഷ്ടപ്പെട്ട ബീമാപള്ളി മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഒഴിവാക്കി മുട്ടത്തറ സ്വീവേജ് ഫാമിൽ നിർമിക്കുന്ന ഫ്ലാറ്റ് വിതരണം നടത്തിയാൽ അധികൃതർ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് നഗരസഭ കൗൺസിലർ ബീമാപള്ളി റഷീദ് പ്രസ്താവനയിൽ അറിയിച്ചു. അർഹരായ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ഫ്ലാറ്റ് നൽകുന്നതിൽ എതിർപ്പില്ല. എന്നാൽ ഒരേദുരന്തം നേരിട്ടവരിൽ ചിലരെ സംരക്ഷിക്കുകയും മേഖല തിരിച്ച് വേറെ ചിലരെ പൂർണമായും ലിസ്റ്റിൽനിന്ന് ഒഴിവാക്കുകയും ചെയ്യുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.