പനാമ ഇനം പാഷൻഫ്രൂട്ട് അഗ്രോഫാമിൽ വിളഞ്ഞുതുടങ്ങി

മയ്യനാട്: രോഗപ്രതിരോധശേഷിയുള്ള പനാമ ഇനത്തിൽപെട്ട പാഷൻഫ്രൂട്ട് കൂട്ടിക്കടക്കടുത്തുള്ള എഫ്.സി.എം.സിയുടെ അഗ്രോ ഫാമിൽ പിടിച്ചുതുടങ്ങി. തൂക്കത്തിലും വലിപ്പത്തിലും മുന്നിലായ പനാമയുടെ ഒരു പാഷൻഫ്രൂട്ടിന് അരകിലോ വരെ തൂക്കംവരും. വിളയുമ്പോൾ ഇളം ചുവപ്പുനിറത്തിലെത്തുന്ന പനാമക്ക് മധുരം കൂടുതലാണ്. രക്തസമ്മർദത്തിനും ആസ്ത്മക്കും പ്രേമഹത്തിനും ഇത് നല്ലതാെണന്നാണ് പറയുന്നത്. പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോഗ്യത്തിനും ഇത് ഉത്തമമാണെന്ന് ഫാം അധികൃതർ പറയുന്നു. അധികം പരിചരണമില്ലാതെ എളുപ്പത്തിൽ വളരുന്ന ഒന്നാണ് പാഷൻഫ്രൂട്ട്. അഗ്രോ ഫാമിലെ ഫാം സൂപ്രണ്ട് താജുദ്ദീൻ കുട്ടിയാണ് ഇവിടെ പനാമയുടെ തൈ നട്ട് വളർത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.