ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് സൈഡ് വീൽ സ്​കൂട്ടർ വിതരണം

കൊല്ലം: കോർപറേഷ​െൻറ 2017--18 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയ ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കുള്ള സൈഡ് വീൽ സ്കൂട്ടർ വിതരണ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. മേയർ. വി. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗീതകുമാരി സ്വാഗതവും സെക്രട്ടറി വി.ആർ. രാജു റിപ്പോർട്ടും അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർമാരായ എസ്. ജയൻ, വി.എസ്. പ്രിയദർശനൻ, ഷീബ ആൻറണി, ശിശു വികസ പദ്ധതി ഒാഫിസർ കെ. രാഷ്മി എന്നിവർ സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട 100 ഗുണഭോക്താക്കൾക്കാണ് സ്കൂട്ടർ വിതരണംചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.