രക്തദാനംവഴിയുള്ള എച്ച്​.​െഎ.വി നിയന്ത്രണം; 'നാറ്റ്​' പരിശോധന സംവിധാനം നടപടികളിലൊതുങ്ങുന്നു

തിരുവനന്തപുരം: രക്തദാനംവഴി എച്ച്.െഎ.വി പകരുന്നത് തടയാൻ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ ഏഴ് ആശുപത്രികളിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ന്യൂക്ലിക് ആസിഡ് ടെസ്റ്റ് (നാറ്റ്) പരിശോധന സംവിധാനം നടപടികളിലൊതുങ്ങുന്നു. അഞ്ച് സർക്കാർ മെഡിക്കൽകോളജുകൾ, റീജനല്‍ കാന്‍സര്‍സ​െൻറർ (ആർ.സി.സി)‍, മലബാര്‍ കാന്‍സര്‍സ​െൻറര്‍ (എം.സി.സി) എന്നിവിടങ്ങളിൽ നാറ്റ് സംവിധാനം കൊണ്ടുവരുമെന്ന് മൂന്ന് മാസംമുമ്പാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ, നടപടികൾ ഇപ്പോഴും ഇഴയുകയാണ്. ആര്‍.സി.സിയില്‍ ചികിത്സക്കിടെ ആലപ്പുഴ സ്വദേശിനിയായ ബാലികക്ക് എച്ച്.ഐ.വി ബാധ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്നാണ് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടപടികൾ ആരംഭിച്ചത്. ആലപ്പുഴയിലെ ബാലികക്ക് ശേഷം ഇടുക്കി സ്വദേശിയായ 14കാരനും ആർ.സി.സിയിൽ ചികിത്സക്കിടെ എച്ച്.െഎ.വി ബാധിച്ചുവെന്ന് ആരോപണം ഉയർന്നു. രണ്ടുപേരും അടുത്തിടെ മരിച്ചതോടെയാണ് വിഷയം വീണ്ടും സജീവമായത്. ആർ.സി.സിക്കെതിരെ ശക്തമായ രോഷവും ഉയർന്നു. 2.5 കോടിയോളം ചെലവ് വരുന്ന നാറ്റ് പരിശോധന സംവിധാനം ഏഴ് ആശുപത്രികളിലും സ്ഥാപിക്കാനാണ് മൂന്നുമാസം മുമ്പ് തീരുമാനിച്ചത്. ന്യൂക്ലിക് ആസിഡ് ടെസ്റ്റ് വഴി രക്തം പരമാവധി സുരക്ഷിതമെന്ന് ഉറപ്പിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തൽ. ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും നൂതന സംവിധാനമാണിത്. ഒരാളിൽ എച്ച്.െഎ.വി അണുബാധ ഉണ്ടായാൽ 'വിൻഡോ പീരിയഡ്' അതായത് നാലു മുതൽ 12 ആഴ്ചവരെയുള്ള കാലയളവിൽ പരിശോധന നടത്തിയാൽ അണുബാധ കണ്ടെത്താൻ പ്രയാസകരമാണ്. മൂന്നു മാസത്തിൽനിന്ന് വിൻഡോ പീരിയഡ് 15 ദിവസമായി കുറക്കാൻ നാറ്റ് പരിശോധനകൊണ്ടാകും. എങ്കിലും നാറ്റ് 100 ശതമാനവും സുരക്ഷിതമെന്ന് പറയാനാവില്ലെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. നാറ്റ് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അതിന് കുറച്ച് കാലതാമസം വരുമെന്നുമാണ് അധികൃതർ ഇപ്പോൾ നൽകുന്ന വിശദീകരണം. എന്നാൽ, എപ്പോൾ സംവിധാനം നടപ്പാകുമെന്ന് ഒരു നിശ്ചയവുമില്ല. കേരളത്തില്‍ ഒരുവര്‍ഷം ആറുലക്ഷത്തോളം രക്തദാനം നടക്കുന്നുണ്ട്. ഇത്രയും രക്തസാംപിളുകള്‍ക്ക് നാറ്റ് പരിശോധന നടത്താന്‍ 60 കോടിയോളം ചെലവുവരും. സുരക്ഷിതമെന്ന് ഒരുറപ്പില്ലാത്ത പരിശോധനക്ക് ഇത്രയധികം പണം ചെലവഴിക്കുന്നത് പ്രായോഗികമല്ല. അതിനാൽ 30 വയസ്സിന് മുകളിലുള്ളവരുടെ രക്തദാനത്തിന് നാറ്റ് പ്രയോജനെപ്പടുത്താനാണ് തീരുമാനം. കാരണം കേരളത്തിലെ കണക്കുകൾ പ്രകാരം 18- 30 വയസ്സുവെരയുള്ള രക്തദാതാക്കൾക്കിടയിൽ എച്ച്.െഎ.വി സാന്നിധ്യം കുറവെന്നാണ് കണ്ടെത്തൽ. എങ്കിലും ആവശ്യമായ രക്തത്തി​െൻറ 40 ശതമാനം 30 വയസ്സിന് മുകളിൽ ദാതാക്കളിൽനിന്ന് ശേഖരിക്കുന്നവയാണ്. ഇതിനു പരിഹാരം കാണാൻ 18-30 വയസ്സുവരെയുള്ള യുവാക്കളിൽനിന്നുള്ള സന്നദ്ധ രക്തദാനം പ്രോത്സാപ്പിക്കുക എന്നതും ലക്ഷ്യമിടുന്നു. ഒപ്പം രക്തദാതാക്കളിൽ കൃത്യമായ ബോധവത്കരണവും നടത്തും. എ. സക്കീർ ഹുസൈൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.