കെ.എസ്​.എസ്​.പി.യു സംസ്​ഥാന സമ്മേളനം തൊടുപുഴയിൽ

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) 26ാം സംസ്ഥാന സമ്മേളനം തൊടുപുഴ ഉത്രം ഒാഡിറ്റോറിയത്തിൽ എട്ട്, ഒമ്പത്,10 തീയതികളിൽ നടക്കും. ചൊവ്വാഴ്ച അഞ്ചിന് സംസ്ഥാന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് എൻ. സദാശിവൻ നായർ അധ്യക്ഷത വഹിക്കും. എഴിന് സംസ്കാരിക പരിപാടികൾ അരങ്ങേറും. ബുധനാഴ്ച രാവിലെ 11ന് ട്രേഡ് യൂനിയൻ -സുഹൃത് സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മൂന്നിന് 'സാമൂഹിക പ്രവർത്തനങ്ങളും സർവിസ് പെൻഷൻകാരും' സെമിനാർ ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. അഞ്ചിന് ചേരുന്ന സാംസ്കാരിക സേമ്മളനം പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. പ്രഫ. എം.എം. നാരായണൻ, 'കവി കൃഷ്ണൻകുട്ടി സ്മാരക പുരസ്കാര' വിതരണം പ്രഫ. എം.കെ. സാനുവും സുവനീർ പ്രകാശനം പി. ചിത്രൻ നമ്പൂതിരിപ്പാടും നിർവഹിക്കും. വ്യാഴാഴ്ച രാവിലെ 11ന് ചേരുന്ന വനിതാസമ്മേളനം സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്യും. മൂന്നിന് പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപത്തുനിന്ന് ആരംഭിക്കുന്ന പ്രകടനാനന്തരം മങ്ങാട്ടുകവലയിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.