ജിവരാഗം പുരസ്​കാര സമർപ്പണം

തിരുവനന്തപുരം: ഇന്തോ-ഗൾഫ് മാസികയായ ജീവരാഗത്തി​െൻറ 16ാം വാർഷികാഘോഷവും ഷെറിൻ-ജീവരാഗം പുരസ്കാര സമർപ്പണവും പ്രസ്ക്ലബിൽ ഒമ്പതിന് വൈകീട്ട് മൂന്നിന് നടക്കും. സമ്മേളനത്തി​െൻറ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. സി. ദിവാകരൻ എം.എൽ.എ അധ്യക്ഷതവഹിക്കും. 'ശരണത്രയം' എന്ന നോവലി​െൻറ കർത്താവ് ചന്ദ്രശേഖരൻ തമ്പാനൂരിന് മന്ത്രി പുരസ്കാരം നൽകും. പ്രകാശനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്തിന് നൽകി കെ.പി.സി.സി പ്രസ് സെക്രട്ടറി പി.ടി. ചാക്കോ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.