മലയാളിരത്​ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

വർക്കല: മലയാള സാംസ്കാരിക വേദിയുടെ ആറാമത് മലയാളിരത്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കെ. സുരേഷ്കുറുപ്പ് എം.എൽ.എ, നാടക നടൻ കരകുളം ചന്ദ്രൻ, കേരള യൂനിവേഴ്സിറ്റി കമ്പ്യൂട്ടർ സ​െൻറർ ഡയറക്ടർ ഡോ. എസ്.എസ്. വിനോദ് ചന്ദ്ര, ജനയുഗം ഡെ. എഡിറ്റർ ഗീതാ നസീർ, അബൂദബി ഇൻകാസ് പ്രസിഡൻറ് പള്ളിക്കൽ ഷുജായി, ഒ.ഐ.സി.സി ബഹ്റൈൻ കമ്മിറ്റി ജനറൽ സെക്രട്ടറി ജവാദ് വക്കം, വർക്കല താലൂക്ക് ആശുപത്രി ഓർത്തോപീഡിക് സർജൻ ഡോ. അനിൽ പിള്ള, കഴക്കൂട്ടം ടെക്നോ പാർക്ക് ത്രീ സീസ് ഇൻഫോ ലോജിക്സ് എം.ഡി ഷാഹിർ ഇസ്മായിൽ, തൃശൂർ ആംസ് സോളാർ എം.ഡി കെ.വൈ. സിജോ എന്നിവരാണ് പുരസ്കാര ജേതാക്കൾ. യുവ സംവിധായകൻ അരുൺ ഗോപിക്ക് യുവരത്ന പുരസ്കാരം സമ്മാനിക്കും. മുൻ എം.പി തലേക്കുന്നിൽ ബഷീർ, മുൻ മന്ത്രി പന്തളം സുധാകരൻ, സ്വാമി സൂക്ഷ്മാനന്ദ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. മേയ് 14ന് രാവിലെ 10ന് വർക്കല ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന 10ാം വാർഷിക സാംസ്കാരിക സമ്മേളനത്തിൽ ഡോ. ഡി. ബാബുപോൾ, സംവിധായകൻ കമൽ എന്നിവർ പുരസ്കാരം സമ്മാനിക്കുമെന്ന് മലയാള സാംസ്കാരിക വേദി ചെയർമാൻ അൻസാർ വർണന, വൈസ് ചെയർമാൻ രാജു, ജനറൽ സെക്രട്ടറി ബിഛു ഗോപാലൻ എന്നിവർ അറിയിച്ചു. File name: 4 VKL 1 malayali Ratna awards@varkala caption മലയാളിരത്ന പുരസ്കാര ജേതാക്കൾ 1. കെ. സുരേഷ് കുറുപ്പ് എം.എൽ.എ, 2. കരകുളം ചന്ദ്രൻ 3. ഡോ. വിനോദ് ചന്ദ്ര 4. ഗീതാ നസീർ 5. പള്ളിക്കൽ ഷുജായി 6. ജവാദ് വക്കം 7. ഡോ അനിൽ പിള്ള 8. ഷാഹിർ ഇസ്മായിൽ 9. സിജോ കെ.വൈ. 10. അരുൺ ഗോപി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.