സമാന്തര സർവിസ്​ പരിശോധന; കസ്​റ്റഡിയിലെടുത്ത ഡ്രൈവർ ആത്മഹത്യാഭീഷണി മുഴക്കി ശരീരത്തിൽ പെട്രോളൊഴിച്ചായിരുന്നു ഭീഷണി

വിതുര: പരിശോധനസംഘം കസ്റ്റഡിയിലെടുത്ത സമാന്തരവാഹനത്തി​െൻറ ഡ്രൈവർ ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. ആനാട് വട്ടാറത്തല സ്വദേശി പ്രസന്നലാല്‍ (39) ആണ് ശരീരത്തില്‍ പെട്രോളൊഴിച്ച ശേഷം ആത്മഹത്യാഭീഷണിയുയര്‍ത്തിയത്. ഇയാളെ വിതുര പൊലീസെത്തി അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പം മന്നൂര്‍ക്കോണം കൊച്ചുകരിക്കകം സ്വദേശി അബ്ദുൽ സത്താറി (34)നെയും കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. മോട്ടോര്‍വാഹനവകുപ്പും കെ.എസ്.ആര്‍.ടി.സിയും പൊലീസും സംയുക്തമായാണ് സമാന്തര വാഹനങ്ങള്‍ പരിശോധിച്ചത്. കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിതുര--നെടുമങ്ങാട് റോഡിലെ പേരയത്തുപാറ, പാലോടു റോഡിലെ കൊപ്പം എന്നിവിടങ്ങളിലായിരുന്നു പരിശോധന. രാവിലെ ഒമ്പതോടെ പ്രസന്നലാലി​െൻറ ടെമ്പോ യാത്രക്കാരുമായി പേരയത്തുപാറയിലും അബ്ദുൽ സത്താറി​െൻറ വാഹനം കൊപ്പത്തും പരിശോധകസംഘം തടഞ്ഞു. തുടര്‍ന്ന് ഇരുഡ്രൈവര്‍മാരും ഉദ്യോഗസ്ഥരുമായി വാക്കേറ്റമായി. അതോടെ വാഹനങ്ങളുള്‍പ്പെടെ ഇരുവരെയും കസ്റ്റഡിയിലെടുത്ത് വിതുര ബസ്ഡിപ്പോയിലെത്തിച്ചു. തുടര്‍ന്ന് പ്രസന്നലാല്‍ കുപ്പിയിലുണ്ടായിരുന്ന പെട്രോള്‍ ശരീരത്തിലൊഴിച്ചത് തീ കത്തിക്കുമെന്ന് ഭീഷണിമുഴക്കിയത്. പൊലീസ്എത്തി ഇരുവരെയും അറസ്റ്റുചെയതു നീക്കി. സമാന്തര വാഹന ജീവനക്കാര്‍ സ്റ്റേഷനില്‍ തടിച്ചുകൂടി. ആത്മഹത്യാശ്രമത്തിനും ബസ്ഡിപ്പോയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിനും കേസെടുത്തതായി വിതുര പൊലീസ് പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.