പോരുവഴി സഹകരണ ബാങ്ക്​ തട്ടിപ്പ്: പരിഭ്രാന്തരായി നിക്ഷേപകർ; പണം തിരികെ നൽകാതെ ഭരണസമിതി

*തിരിമറിയിൽ ഒന്നിലധികം പേർക്ക് പെങ്കന്ന് സൂചന ശാസ്താംകോട്ട: നിക്ഷേപകരുടെയും ഇടപാടുകാരുടെയും ആശങ്കകൾ അകറ്റുമെന്ന ഭരണസമിതിയുടെ വാക്കിന് വിലയില്ലാതായതോടെ പോരുവഴി സർവിസ് സഹകരണ ബാങ്കിലെ നൂറുകണക്കിന് നിക്ഷേപകർ പരിഭ്രാന്തരായി ബാങ്ക് ആസ്ഥാനത്തെത്തി. നിക്ഷേപവും ചിട്ടിപിടിച്ച പണവും പണയം െവച്ച സ്വർണാഭരണങ്ങളും തിരികെ ആവശ്യപ്പെട്ടാണ് നിക്ഷേപകരെത്തിയത്. അതേസമയം തട്ടിപ്പ് വിവരം പുറത്തുവന്ന് മൂന്നാംദിവസവും സി.പി.എം നിശബ്ദത തുടരുകയാണ്. നിക്ഷേപകരുടെ പണം തട്ടിയെടുത്തെന്ന പരാതിയെ തുടർന്ന് ബാങ്ക് സെക്രട്ടറി രാജേഷ് കുമാറിനെ ബുധനാഴ്ച പ്രസിഡൻറ് പാറത്തുണ്ടിൽ കോശി സസ്പെൻഡ് ചെയ്ത വിവരം 'മാധ്യമം' പുറത്തുകൊണ്ടുവന്നതോടെയാണ് നിക്ഷേപകർ ആശങ്കയിലായത്. നിക്ഷേപങ്ങൾ മുഴുവൻ സുരക്ഷിതമാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും ഭരണസമിതി ആദ്യ രണ്ട് ദിവസങ്ങളിൽ ആവർത്തിച്ചെങ്കിലും ക്രമേണ ചുവട് മാറ്റുകയായിരുന്നു. ഒരാൾക്കുപോലും നിക്ഷേപത്തുക തിരികെ നൽകിയിട്ടില്ല. തങ്ങളുടെ നിക്ഷേപം അപഹരിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കൂടി കഴിയാത്ത നിസ്സഹായതയിലാണ് നിക്ഷേപകർ. തട്ടിപ്പി​െൻറ മൂല്യം ഒരു കോടിയോളം വരുമെന്നാണ് ബാങ്കി​െൻറ കണക്കുകൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥ സംഘം വിലയിരുത്തിയത്. 40 ലക്ഷം രൂപയുടെ ക്രമക്കേടുകൾ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ബാങ്കുമായി ബന്ധപ്പെട്ട ഒന്നിലധികം പേർക്ക് ഇതിൽ ബന്ധമുള്ളതായും സൂചനയുണ്ട്. ഗുരുതരമായ സാമ്പത്തികത്തട്ടിപ്പ് വെളിവായിട്ടും പ്രശ്നത്തിൽ കൈയും കെട്ടി നോക്കിനിൽക്കുന്ന സി.പി.എമ്മി​െൻറ നിലപാട് ഇടപാടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. ക്രമക്കേട് നടത്തിയവരുമായി നേതാക്കൾക്ക് വഴിവിട്ട ബന്ധം ഉള്ളതായാണ് നിക്ഷേപകർ സംശയിക്കുന്നത്. അതേസമയം നിക്ഷേപം തിരികെ നൽകാതിരിക്കുന്ന നടപടി നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിക്കാൻ തയാറെടുക്കുകയാണ് ഒരു സംഘം നിക്ഷേപകർ. ഇത് സംബന്ധിച്ച് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ശൂരനാട് പൊലീസിന് ലഭിച്ച പരാതി രണ്ട് ദിവസത്തിനകം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ക്രൈംബ്രാഞ്ചി​െൻറ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് തുടർന്ന് കേസ് അന്വേഷിക്കുക. തട്ടിപ്പിനിരയായ നിക്ഷേപകർക്കും ഇടപാടുകാർക്കും ക്രൈംബ്രാഞ്ചിനെ നേരിട്ട് സമീപിക്കാനുമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.