ടാഗോർ കർമരത്​ന പുരസ്​കാരം ഇറാ സിംഗാളിന്​

തിരുവനന്തപുരം: ശാന്തിനികേതൻ കേരള ഫോറം ഏർപ്പെടുത്തിയ ടാഗോർ കർമരത്ന പുരസ്കാരം ഇറ സിംഗാളിന്. 50 ശതമാനത്തിലധികം ശാരീരിക വൈകല്യങ്ങളെയും സ്കോളിയോസിസ് എന്ന മാരക രോഗത്തെയും അതിജീവിച്ച് 2014ലെ സിവിൽ സർവിസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആളാണ് ഇറാ സിംഗാൾ. 10,001 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. മേയ് 20ന് പാലക്കാട് ചേരുന്ന പൊതുസമ്മേളനത്തിൽ മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ സമ്മാനിക്കും. ശാന്തിനികേതൻ ഡയറക്ടർ ജോബിൻ എസ്. കൊട്ടാരം അധ്യക്ഷതവഹിക്കും. 2015 ബാച്ച് െഎ.എ.എസ് ഉദ്യോഗസ്ഥയായ ഇറാ സിംഗാൾ ഡൽഹിയിലാണ് ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.