കേന്ദ്രസർക്കാർ മാപ്പുപറയണം ^സുധീരൻ

കേന്ദ്രസർക്കാർ മാപ്പുപറയണം -സുധീരൻ തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് വിവാദമാക്കി രാജ്യത്തിന് അപമാനം വരുത്തിെവച്ച കേന്ദ്രസർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് വി.എം. സുധീരൻ. 65 വർഷമായി നിലനിന്ന പാരമ്പര്യത്തിൽനിന്ന് വ്യതിചലിക്കുന്നതിന് തൃപ്തികരവും വിശ്വാസയോഗ്യവുമായ ഒരുവിശദീകരണവും നൽകാൻ കേന്ദ്ര സർക്കാറിന് ഇതേവരെ കഴിഞ്ഞിട്ടില്ല. പ്രോട്ടോക്കോൾ എന്നത് കാലങ്ങളായി അംഗീകരിക്കപ്പെട്ടുവരുന്ന നടപടിക്രമങ്ങളുടെ ലിഖിത രൂപമാണ്. ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിൽ ധാരണ പിശക് വന്നാൽ നേരിട്ട്കണ്ട് പതിവ് രീതി രാഷ്ട്രപതിയെ ബോധ്യപ്പെടുത്തേണ്ടത് കേന്ദ്ര സർക്കാറി​െൻറ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇനിയും ന്യായീകരണങ്ങൾ പറഞ്ഞ് കൂടുതൽ മോശമാകാതെ തെറ്റ് സമ്മതിച്ച് രാജ്യത്തോടും പുരസ്കാരജേതാക്കളായ കലാപ്രതിഭകളോടും മാപ്പുപറയാനും തെറ്റ് ആ വർത്തിക്കില്ലെന്ന് രാഷ്ട്രത്തിന് ഉറപ്പുനൽകാനും കേന്ദ്രസർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.