പിഴ പൊലീസിെൻറ പോക്കറ്റിൽ; അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്

തിരുവനന്തപുരം: പിഴ ഈടാക്കുന്ന രസീതിൽ കൃത്രിമംകാണിച്ച് പണംതട്ടുന്ന പൊലീസുകാർക്കെതിരെ അന്വേഷണം നടത്തി 30 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ. പെറ്റിക്കേസുകളിൽ വൻതുക പിഴ ഈടാക്കി സ്വന്തം പോക്കറ്റിലിടുന്ന പൊലീസുകാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. പൊലീസുകാർ തോന്നിയ മട്ടിലാണ് പൊതുജനങ്ങളിൽനിന്ന് പെറ്റിക്കേസുകളിൽ പിഴ ഈടാക്കുന്നതെന്ന് കമീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. യാത്രക്കാരിൽനിന്ന് 500 രൂപ പിഴവാങ്ങിയശേഷം അതേതുക കാണിച്ച് രസീത് നൽകുമെങ്കിലും കൗണ്ടർ ഫയലിൽ 500 എന്നത് നൂറാക്കി തിരുത്തുമെന്നാണ് ആരോപണം. പൊലീസുകാരെ നിയമം കൈയിലെടുക്കാൻ അനുവദിക്കരുതെന്നും സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ എന്നിവരിൽനിന്ന് കമീഷൻ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.